ഒരു ലക്ഷം ടെന്‍റുകളുണ്ടെങ്കിലും മിനാതാഴ്‍വാരത്തേക്ക് ഇത്തവണയെത്തുന്നത് പതിനായിരം പേര്‍
ഹജ്ജിന് ഈ മാസം 29ന് തുടക്കം കുറിക്കാനിരിക്കെ, പതിവു പോലെ പ്രകാശ ഭരിതമാണ് മിനാതാഴ്‌വാരം, ഹാജിമാരില്ലാത്ത മിനാ, മക്കയിലുള്ള ഒരാള്‍ക്കും അതുള്‍ക്കൊള്ളാനാകില്ല.
മിനാ താഴ്‌വാരത്തിലാണ് ഹാജിമാര്‍ ഹജ്ജിനായി ഒത്തു കൂടുന്നത്. ഒരു ലക്ഷം ടെന്റുകളുള്ള മിനാ താഴ്‌വാരത്തിലേക്ക് ഇത്തവണയെത്തുന്നത് ആകെ പതിനായിരം പേരാണ്. ഹജ്ജിന് ഈ മാസം 29ന് തുടക്കം കുറിക്കാനിരിക്കെ, പതിവു പോലെ പ്രകാശ ഭരിതമാണ് മിനാതാഴ്‌വാരം. ഹാജിമാരില്ലാത്ത മിനാ, മക്കയിലുള്ള ഒരാള്‍ക്കും അതുള്‍ക്കൊള്ളാനാകില്ല. കോവിഡ് സാഹചര്യം ഭേദമാകുന്ന ഘട്ടത്തിലാണ് ഹജ്ജ് ഇത്തവണയും നടത്താന്‍ സൌദി ഭരണകൂടം തീരുമാനിച്ചത്. ലക്ഷങ്ങള്‍ സംഗമിക്കുന്ന മിനാ താഴ്‍വാരത്തില്‍ ഇത്തവണയെത്തുക വെറും പതിനായിരം പേര്‍ മാത്രം.
മിനായിലെ ഒരു തമ്പില്‍ മാത്രം മുപ്പതിലേറെ പേര്‍ക്ക് തങ്ങാം. അങ്ങിനെയുള്ള ഒരു ലക്ഷത്തിലേറെ തന്പുകളുണ്ട് ഈ താഴ്‌വാരത്തില്‍. നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ പേരെത്തുന്ന ഹജ്ജാണിത്. അതിന്റെ മൂകത തളം കെട്ടി നില്‍പ്പുണ്ട് മിനാ താഴ്‌വരയില്‍. കഴിഞ്ഞ തവണ ഹാജിമാരെത്തുന്പോള്‍ ഇക്കാണും വിധം നിറഞ്ഞ് നില്‍പ്പായിരുന്നു മിനായിലേക്കുള്ള ഒരോ വഴിയും. മിനായില്‍ നിന്നും അറഫയിലേക്ക് ആവേശ പൂര്‍വമാണ് ഹാജിമാര്‍ നീങ്ങാറ്.
വഴി നീളെ വഴികാട്ടാന്‍ ആളുണ്ടാകും. ട്രെയിനിലും ബസ്സിലുമായി ആവേശത്തോടെ ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിലേക്കവര്‍ നീങ്ങും. വരാനിരിക്കുന്ന ലക്ഷങ്ങളെ കാത്താണ് മിനാ നിറങ്ങളില്‍ മുങ്ങി നില്‍ക്കാറ്. ഇത്തവണ പക്ഷേ എണ്ണിയെടുക്കാന്‍ മാത്രമുള്ള ഹാജിമാരേ എത്തുന്നുള്ളൂ.. എങ്കിലും മിനാ നിറങ്ങള്‍ വിതറി കാത്തിരിപ്പാണ്. സൃഷ്ടാവിന്റെ വിളി കേട്ടെത്തുന്ന സൃഷ്ടികളെ കാണാന്‍.