സൗദിയില്‍ നാല് ദിവസമായി ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും
പ്രവാസികള്‍ക്ക് നാട്ടിലെ വര്‍ഷകാലത്തിന്റെ അനുഭവം പകരുന്നതാണ് അസീര്‍ പ്രവിശ്യയില്‍ ദിവസങ്ങളായി തുടുരുന്ന മഴ
സൗദിയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നാല് ദിവസമായി ശക്തമായ മഴ തുടരുന്നു. അസീര്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലാണ് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടത്.
മലയാളികളായ പ്രവാസികള്‍ക്ക് നാട്ടിലെ വര്‍ഷകാലത്തിന്റെ അനുഭവം പകരുന്നതാണ് അസീര്‍ പ്രവിശ്യയില്‍ ദിവസങ്ങളായി തുടുരുന്ന മഴ. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ അബഹ, ഖമീസ് മുശൈത്ത്, സറാത്ത് ഉബൈദ, വാദിയാന്‍, അല്‍നമാസ്, തനൂമ, ബല്ലസ്മര്‍ എന്നിവിടങ്ങളിലാണ് ദിവസങ്ങളായി മഴ തിമിര്‍ത്തു പെയ്യുന്നത്. ഇതോടെ താഴ് വാരങ്ങളിലെ അരുവികളും ഡാമുകളും കരകവിഞ്ഞൊഴുകി.
മഴയോടൊപ്പം ശക്തമായി ഇടിമിന്നലും ആലിപ്പഴ വര്‍ഷവും അനുഭവപ്പെടുന്നുണ്ട്. മഴയുടെ ഇടവേളകളില്‍ അനുഭവപ്പെടുന്ന കോടമഞ്ഞും സന്ദര്‍ശകര്‍ക്ക് ഹരം പകരുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വേനല്‍ അവധി ആഘോഷിക്കാന്‍ എത്തിയവരുടെ തിരക്ക് അനുഭവപ്പെടുന്ന സമയമാണിപ്പോളിവിടെ. എന്നാല്‍ സൗദിയുടെ പ്രധാന നഗരങ്ങളിലും പ്രവിശ്യകളിലും അത്യുഷ്ണമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. നിലവില്‍ മധ്യ കിഴക്കന്‍ പ്രവിശ്യകളില്‍ ചൂട് 47 ഡിഗ്രിക്കും മുകളിലാണ്.