അണുമുക്തമായി മിനാ താഴ്‍വാരം; ഹജ്ജിനൊരുങ്ങി മക്ക
അണുമുക്തമാക്കുന്ന പ്രക്രിയ ഹജ്ജ് തീരും വരെ തുടരും
Update: 2020-07-26 21:14 GMT
ഹജ്ജിന് മുന്നോടിയായി മിന, അറഫ, മുസ്ദലിഫ എന്നീ മേഖലകള്‍ അണുമുക്തമാക്കി. ഓരോ ദിവസവും മൂന്ന് തവണയാണ് മേഖല അണുമുക്തമാക്കുന്നത്. ഹജ്ജിന് മുന്നോടിയായി മേഖലയിലെ സ്ഥിതി ആരോഗ്യ മന്ത്രാലയം വിലയിരുത്തും.
ഇത്തവണ മിനായിലെ കെട്ടിടങ്ങളിലാണ് ഹാജിമാര്‍ താമസം. കുറച്ച് പേര്‍ക്ക് ടെന്റുകളിലും സൌകര്യമൊരുക്കും. ഈ മേഖലയാണ് പൂര്‍ണമായും അണുമുക്തമാക്കുന്നത്.
എല്ലാ വര്‍ഷവും സമാന രീതിയില്‍ മിനാ അണുമുക്തമാക്കാറുണ്ട്. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ദിവസേന നിരവധി തവണ പ്രക്രിയ പൂര്‍ത്തിയാക്കുന്നു.
ഹാജിമാര്‍ മിനായില്‍ നിന്നും നീങ്ങുന്ന വഴികളും, അറഫയും, ജംറാത്തും അണുമുക്തമാക്കുന്ന പ്രക്രിയ ഹജ്ജ് തീരും വരെ തുടരും.