ഹജ്ജിന് ഇത്തവണ ആയിരം പേര്‍ മാത്രം

കോവിഡ് സാഹചര്യത്തില്‍ സുരക്ഷിതമായി ഹജ്ജ് നടത്തുന്നതിനായി എണ്ണം ആയിരത്തില്‍ നിജപ്പെടുത്തി.

Update: 2020-07-27 21:41 GMT

ഹജ്ജിന് ഇത്തവണ അവസരം ലഭിച്ചവരുടെ അന്തിമ പട്ടികയില്‍ ഉള്ളത് ആയിരം പേര്‍ മാത്രം. കോവിഡ് ടെസ്റ്റും, ഹോം ക്വാറന്റൈനും പൂര്‍ത്തിയാക്കിയ 700 വിദേശികളും ഇക്കൂട്ടത്തിലുണ്ട്. മക്കയിലുള്ള ഹാജിമാര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ നാളെ മിനായിലേക്ക് നീങ്ങും.

പരമാവധി പതിനായിരം പേര്‍ക്ക് അവസരമുണ്ടാകുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ഹജ്ജ് മന്ത്രാലയം അറിയിച്ചത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ സുരക്ഷിതമായി ഹജ്ജ് നടത്തുന്നതിനായി എണ്ണം ആയിരത്തില്‍ നിജപ്പെടുത്തി. ഇതില്‍ 700 പേര്‍ വിദേശികളാണ്. കോവിഡ് പ്രതിരോധത്തില്‍ പങ്ക് വഹിച്ച ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരുമാണ് ഇത്തവണ ഹജ്ജ് ചെയ്യുന്നവരില്‍ ഭൂരിഭാഗവും.

Full View

ഏഴ് ദിവസത്തെ റൂം ക്വാറന്റൈനും കോവിഡ് ടെസ്റ്റും പൂര്‍ത്തിയാക്കിയവര്‍ക്കാണ് സെലക്ഷന്‍ നല്‍കിയത്. 160 രാജ്യങ്ങള്‍ക്കും ഹജ്ജില്‍ പ്രാതിനിധ്യമുണ്ട്. മക്കയിലെത്തിയ ഹാജിമാര്‍ നാല് ദിവസത്തെ ക്വാറന്റൈന്‍ ഇന്ന് പൂര്‍ത്തിയാക്കും. ശേഷം ഉംറ നിര്‍വഹിക്കും.

Tags:    

Similar News