മക്കയില്‍ ഇത്തവണ ഹാജിമാര്‍ തങ്ങുന്നത് ടവറുകളില്‍

തമ്പുകളിലാണ് ഹാജിമാരെ സാധാരണ പാര്‍പ്പിക്കാറ്. കോവിഡ് സാഹചര്യത്തില്‍ സുരക്ഷ പരിഗണിച്ച് ബഹുനില കെട്ടിടത്തേക്ക് മാറ്റുകയായിരുന്നു.

Update: 2020-07-29 20:29 GMT

മിനായിലെ ടവറുകളിലാണ് ഇത്തവണ ഹാജിമാര്‍ക്ക് താമസ സൌകര്യം ഒരുക്കിയത്. തമ്പുകളിലാണ് ഹാജിമാരെ സാധാരണ പാര്‍പ്പിക്കാറ്. കോവിഡ് സാഹചര്യത്തില്‍ സുരക്ഷ പരിഗണിച്ച് ബഹുനില കെട്ടിടത്തേക്ക് മാറ്റുകയായിരുന്നു. ഇനി മിനായിലെ ടവറുകളില്‍ ഹാജിമാര്‍ക്കൊരുക്കിയ സൌകര്യങ്ങള്‍ കാണാം. മിനായിലെ ഒരു ലക്ഷം വരുന്ന തമ്പുകള്‍. അവയില്‍‌ ജംറാത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന ഭാഗത്താണ് അബ്റജ് മിനാ എന്ന പേരിലുള്ള ബഹുനില കെട്ടിടം.

ഇവിടെയാണ് ഇത്തവണ ഹാജിമാരുടെ താമസം. എല്ലാ സൌകര്യങ്ങളുമുള്ള അത്യാധുനിക കെട്ടിടം. ആധുനിക ലിഫ്റ്റുകള്‍, ഹാജിമാര്‍ക്ക് നീങ്ങാനുള്ള ഇലക്ട്രിക വാഹനങ്ങള്‍ എന്നിവ സജ്ജം. അതിലേക്കുള്ള ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരും ഇവിടെ മുഴുസമയ സേവനത്തിലാണ്.

ഹാള്‍ വലിപ്പത്തിലുള്ള മുറികളാണ് ഹാജിമാര്‍ക്കായി ഒരുക്കിയത്. ഒരു റൂമില്‍ നിശ്ചിത അകലത്തില്‍ കിടക്കകളും അനുബന്ധ സൌകര്യങ്ങളും. താഴേ നിലയില്‍ തന്നെ ഹാജിമാരുടെ താപനില പരിശോധനാ സംവിധാനങ്ങളും മന്ത്രാലയ ജീവനക്കാരും സജ്ജം.

Tags:    

Similar News