യമനിലെ ഹൂത്തി വിമതര്‍ സൗദിക്ക് നേരെ അയച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു
അറബ് സഖ്യസേനാ വക്താവ് കണല്‍ തുര്‍ക്കി അല്‍ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്
Update: 2020-08-06 20:35 GMT
യമനിലെ ഹൂത്തി വിമതര്‍ സൗദിക്ക് നേരെ അയച്ച ഡ്രോണ്‍ തകര്‍ത്തു. അറബ് സഖ്യസേനയാണ് ആക്രമണ ശ്രമം വിഫലമാക്കിയത്. സഖ്യസേനാ വക്താവ് കണല്‍ തുര്‍ക്കി അല്‍ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്. ഹൂത്തികള്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത് തുടരുകയാണെന്നും ഇതിനെതിരില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിധേയമായി നടപടി സ്വീകരിക്കുമെന്നും സഖ്യസേന വക്താവ് പറഞ്ഞു