മക്ക-മദീന ഹറമുകളിലെ ഉന്നത ജോലികളില്‍ വനിതകള്‍ക്കും നിയമനം

ആകെ അഞ്ഞൂറിലേറെ പേരെ വിവിധ തസ്തികകളിലേക്ക് പുതിയ ഉത്തരവിലൂടെ ജീവനക്കാരായി നിയമിച്ചിട്ടുണ്ട്.

Update: 2020-08-15 20:53 GMT

മക്ക, മദീന ഹറമുകള്‍ക്ക് കീഴിലെ ഉന്നത ജോലികളില്‍ വനിതകള്‍ക്ക് നിയമനം നല്‍കിത്തുടങ്ങി. ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന തസ്തികയില്‍ പത്ത് വനിതകള്‍ക്കാണ് നിയമം നല്‍കിയത്. പ്രൊഫഷണലായ വനിതകളെ നിയമക്കുന്നതിലൂടെ സ്ത്രീ ശാക്തീകരണം കൂടിയാണ് ലക്ഷ്യം വെക്കുന്നത്.

മക്കയിലേയും മദീനയിലേയും ഹറമുകളില്‍ നിലവില്‍ വനിതാ ജീവനക്കാര്‍ നിലവിലുണ്ട്. സുരക്ഷ, ഗൈഡ്, ലൈബ്രറി എന്നീ മേഖലയിലാണ് ഇവരുടെ സേവനം നിലവില്‍ സജീവമായുള്ളത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം സൌദി വനിതകള്‍ക്ക് വകുപ്പു ചുമതല അടക്കമുള്ള തസ്തികകളാണ് നല്‍കുന്നത്.

ഭരണ നിര്‍വഹണം, വികസനം, പ്ലാന്‍ തയ്യാറാക്കല്‍, ഗൈഡന്‍സ് എന്നീ മേഖലയിലാണ് പത്ത് പേരെ നിയമിച്ചത്. ആകെ അഞ്ഞൂറിലേറെ പേരെ വിവിധ തസ്തികകളിലേക്ക് പുതിയ ഉത്തരവിലൂടെ ജീവനക്കാരായി നിയമിച്ചിട്ടുണ്ട്. ഇതിലും വനിതകളുണ്ട്.

Full View

വനിതകളുടെ സേവനവുമായി ബന്ധപ്പെട്ട് ഇരു ഹറമിലും പ്രത്യേക വകുപ്പുകളും രൂപീകരിക്കും. സൌദിയിലെ എല്ലാ മേഖലയിലേയും ആകെ ജീവനക്കാരില്‍ വലിയൊരു പങ്കും ഇപ്പോള്‍ വനിതകളാണ്. ഉന്നത വിദ്യാഭ്യാസം നേടിയ വനിതകള്‍ സൌദിയുടെ ഭരണ മേഖലയില്‍ തന്നെ മികച്ച നേട്ടമുണ്ടാക്കുന്നതായി ഭരണകൂടം തന്നെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News