മൂല്യവര്‍ധിത നികുതി വര്‍ധിപ്പിച്ചതോടെ സൗദിയില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നു

സൗദിയിൽ അവശ്യസാധനങ്ങളുടെ വില വൻതോതിൽ ഉയർന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോർട്ട് ചെയ്തു

Update: 2020-08-17 20:03 GMT

മൂല്യ വര്‍ധിത നികുതി വര്‍ധിപ്പിച്ചതോടെ സൗദിയില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതൊടൊപ്പം അവശ്യസാധനങ്ങളുടെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയതാണ് പണപ്പെരുപ്പത്തിന് കാരണമായത്. കഴിഞ്ഞ മാസമാണ് രാജ്യത്ത് അഞ്ച് ശതമാനമുണ്ടായിരുന്ന വാറ്റ് പതിനഞ്ച് ശതമാനമായി ഉയര്‍ത്തിയത്.

സൗദിയിൽ അവശ്യസാധനങ്ങളുടെ വില വൻതോതിൽ ഉയർന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോർട്ട് ചെയ്തു. വാർഷികാടിസ്ഥാനത്തിൽ പണപ്പെരുപ്പ് നിരക്ക് റെക്കോർഡ് നിലയിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് വില വർധന. 2019 ജൂലൈയെ അപേക്ഷിച്ച് പണപ്പെരുപ്പം 6.1 ശതമാനം വർധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertising
Advertising

പണപ്പെരുപ്പം കഴിഞ്ഞ ജൂണിനെ അപേക്ഷിച്ചുള്ള പ്രതിമാസ നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി. 5.9 ശതമാനമാണ് വർധിച്ചത്. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മൂല്യവർധിത നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയതിന്റെ പ്രതിഫലനമാണെന്നാണ് വിലയിരുത്തല്‍.

Full View

നേരത്തെ പണപ്പെരുപ്പ നിരക്ക് വർധന ജനുവരിയിൽ 0.7 ശതമാനവും ഫെബ്രുവരിയിൽ 1.2 ശതമാനവും മാർച്ചിൽ 1.5 ശതമാനവും ഏപ്രിലിൽ 1.3 ശതമാനവും മെയ് മാസം 1.1 ശതമാനവും ജൂണിൽ 0.5 ശതമാനവുമായിരുന്നു. അടുത്ത മൂന്ന് വർഷത്തിനകം പണപ്പെരുപ്പം പോസിറ്റീവ് നിരക്കിലേക്ക് മടങ്ങുമെന്നാണ് സൗദി 2020 ബജറ്റ് റിപ്പോർട്ട് പറയുന്നത്. എന്നാൽ നിലവിലെ കണക്കനുസരിച്ച് 2020ലും 2021ലും പണപ്പെരുപ്പം രണ്ട് ശതമാനവും 2022 ൽ 1.8 ശതമാനവും എത്തുമെന്നാണ് സൂചന.

Tags:    

Similar News