സൗദിയിൽ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന്‌ താൽക്കാലിക ഇളവ്

നിതാഖാത്ത് വ്യവസ്ഥയില്‍ ഇളം പച്ച ഗണത്തിലുള്ള സ്ഥാപനങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക.

Update: 2020-08-24 19:26 GMT

സൗദിയിൽ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന്‌ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചു. നിതാഖാത്ത് വ്യവസ്ഥയില്‍ ഇളം പച്ച ഗണത്തിലുള്ള സ്ഥാപനങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയമാണ് താത്കാലിക ഇളവ് അനുവദിച്ചത്. നിബന്ധനകള്‍ക്ക് വിധേയമായി വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയം താൽകാലിക ഇളവ് അനുവദിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി മന്ത്രാലയം നടപ്പാക്കിയ നിതാഖാത്ത് വ്യവസ്ഥയിൽ ഇളം പച്ച ഗണത്തിലുള്ള സ്ഥാപങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. ഇത്തരം സ്ഥാപനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി വിദേശ ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് എടുക്കാനാവും.

Advertising
Advertising

ഒക്ടോബർ വരെയാണ് ഇളവ് പ്രബല്യത്തിലുണ്ടാവുക. സ്വദേശിവത്കരണം പൂർത്തീകരിച്ച് ഇളം പച്ച ഗണത്തിലെത്തിയ സ്ഥാപനങ്ങൾക്ക് സ്വദേശികളുടെ എണ്ണത്തിൽ കുറവ് വരുത്താതെ വിദേശികളുടെ സ്‌പോൺസർഷിപ്പ് എടുക്കാം എന്നതാണ് ആനുകൂല്യം. നിലവില് ഇത്തരം സ്ഥാപങ്ങൾക്ക് മറ്റു സ്ഥാപനങ്ങളിൽ നിന്ന് വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റാൻ അനുവാദമുണ്ടായിരുന്നില്ല.

പുതുതായി എടുക്കുന്ന വിദേശികൾ ഉൾപെട്ടാലും സ്ഥാപനം ഇളം പച്ച ഗണത്തിൽ തുടരാൻ ആവശ്യമായ സ്വദേശികളുടെ ശതമാനം ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. സ്വദേശിവത്ക്കരണം നില നിർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്ന "മരിൻ" എന്ന തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ സംവിധാനത്തിന്റെ ഭാഗമായാണ് ഇളവ് അനുവദിച്ചിട്ടുള്ളത്

Tags:    

Similar News