സൌദിയില്‍ ഡിജിറ്റൽ പണമിടപാട് നിർബന്ധം; ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന

പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ നിരവധി സ്ഥാപനങ്ങൾക്ക് അന്ന് പിഴ ചുമത്തി

Update: 2020-08-26 18:25 GMT

സൌദിയിൽ ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളൊരുക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി പരിശോധന ആരംഭിച്ചു. പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ച് വരുന്നത്. കറൻസി പണമിടപാട് കുറക്കുകയും, ബിനാമി ഇടപാടുകൾ ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി.

ഇന്നലെ മുതലാണ് രാജ്യത്തെ മുഴുവൻ ചില്ലറ വിൽപന കേന്ദ്രങ്ങളിലും ഡിജിറ്റൽ പണമിടപാടിനുള്ള സൌകര്യം നിർബന്ധമാക്കിയത്. കഴിഞ്ഞ വർഷം ജൂലൈ മാസം മുതലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ ആരംഭിച്ചു. നേരത്തെ വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കിയ സാഹചര്യത്തിലും പരിശോധന ശക്തമായിരുന്നു.

Advertising
Advertising

പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ നിരവധി സ്ഥാപനങ്ങൾക്ക് അന്ന് പിഴ ചുമത്തി. എ.ടി.എം കാർഡ്, ക്രഡിറ്റ് കാർഡ് പോലുള്ള ഇലക്ട്രോണിക് സംവിധാനം വഴി ഇനിമുതൽ രാജ്യത്തെ എല്ലാ ചില്ലറ വിൽപന കേന്ദ്രങ്ങളിലും ഇടപാട് നടത്തുവാൻ സാധിക്കും. ഇടപാട് നടത്തിയ ശേഷം റദ്ധാക്കുകയാണെങ്കിൽ അതേ ബാങ്ക് അക്കൌണ്ടിലേക്ക് തന്നെ പണം തിരികെ നിക്ഷേപിക്കുന്നതാണ്. ഇത് നടപ്പിലാക്കുന്നതിൽ വ്യാപാരിയുടെ ഭാഗത്ത് നിന്ന് കാല താമസം നേരിട്ടാൽ അക്കാര്യം ഉപഭോക്താവിന് വാണിജ്യ വിഭാഗത്തെ അറിയിക്കാം. അതേ സമയം ബാങ്കിന്റെ ഭാഗത്ത് നിന്നാണ് കാല താമസം നേരിടുന്നതെങ്കിൽ ആവശ്യമായ രേഖകൾ സഹിതം സമ വെബ് സൈറ്റ് വഴിയോ, ടെലിഫോൺ വഴിയോ പരാതിപ്പെടാവുന്നതാണ്.

Tags:    

Similar News