സൌദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

ഡ്രോണ്‍ ആകാശത്ത് വെച്ച് തന്നെ തകര്‍ത്തതായി സൌദി സഖ്യസേന അറിയിച്ചു

Update: 2020-08-31 20:45 GMT

സ്ഫോടക വസ്തുക്കള്‍ നിറച്ച് സൌദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഡ്രോണ്‍ ആകാശത്ത് വെച്ച് തകര്‍ത്തതായി സൌദി സഖ്യസേന അറിയിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. ആര്‍‌ക്കും പരിക്കില്ല.

ആകാശത്ത് വെച്ച് തകര്‍ത്ത ഡ്രോണിന്‍റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തിന്‍റെ ഒരു ഭാഗത്ത് പതിച്ചു. വലിയ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് സഖ്യസേന അറിയിച്ചു. ഇറാന്‍ പിന്തുണയോടെയാണ് ഹൂതികള്‍ ആസൂത്രിതമായ ആക്രമണം നടത്തുന്നത്. സാധാരണക്കാരെ ലക്ഷ്യം വെച്ച് നടന്ന തീവ്രവാദി ആക്രമണത്തില്‍ തിരിച്ചടിയുണ്ടാകുമെന്നും സഖ്യസേന പറഞ്ഞു.

യമനിലെ ഹുദൈദയില്‍ നിന്ന് ആയുധങ്ങള്‍ നിറച്ച് തീരത്തേക്ക് വിട്ട ബോട്ടും സഖ്യസേന തകര്‍ത്തു. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇതേ വിമാനത്താവളത്തിലേക്ക് സമാന ആക്രമണം നടന്നിരുന്നു. അന്ന് ഒരാള്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News