ചുട്ടുപൊള്ളുന്ന വെയിലില്‍ പണിയെടുക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി ഈ അറ

20 അടി വലിപ്പമുള്ള കണ്ടെയ്നറിൽ ഇത്തരം അഞ്ച് മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്

Update: 2020-09-02 21:14 GMT

ഗൾഫിലെ കനത്ത വേനൽചൂടിൽ ജോലിചെയ്യുന്നവര്‍ക്ക് ശരീരം തണുപ്പിക്കാൻ പുതിയ സംവിധാനം. ഷാർജയിലാണ് കൂൾ ഓഫ് കാബിനുകൾ എന്ന പേരിൽ ശീതീകരണ മുറികൾ പരീക്ഷിക്കുന്നത്. ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാൻ മുന്നോട്ടുവെച്ച ആശയം നടപ്പാക്കിയത് മലയാളി സംരംഭകരാണ്.

അസഹനീയ ചൂടിൽ പണിയെടുക്കുന്നവർക്ക് തണൽപോലും കിട്ടാത്ത സാഹചര്യത്തിൽ കാബിനുള്ളിലേക്ക് കയറി ശരീരം തണുപ്പിക്കാം.

20 അടി വലിപ്പമുള്ള കണ്ടെയ്നറിൽ ഇത്തരം അഞ്ച് മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. തൊഴിലാളികളുടെ സുരക്ഷക്കായി ഇത്തരമൊരു ആശയം മുന്നേട്ടുവെച്ച സേവ ചെയർമാൻ ഡോ.റാശിദ് അലീം തന്നെയാണ് കൂൾ ഓഫ് കാബിനിന്റെ പരീക്ഷണഘട്ടം ഉദ്ഘാടനം ചെയ്തത്.

Advertising
Advertising

Full View

ഏത് തൊഴിലിടങ്ങളിലും സ്ഥാപിക്കാവുന്ന ഈ സംവിധാനം നടപ്പാക്കിയത് മലയാളികൾ നേതൃത്വം നൽകുന്ന ഓഷ്യൻ ഓയിൽ ഫീൽഡാണ്. ഓരോ കാബിനിലും രണ്ട് എയർകണ്ടീഷനുകളും ചില്ലറും സജ്ജീകരിച്ചിട്ടുണ്ട്.

ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന കടുത്ത ചൂടിൽ നിന്ന് ആരോഗ്യകരമായ താപനിലയിലേക്ക് ശരീരത്തെ കൊണ്ടുവരാൻ കഴിയും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഷാർജയിലെ കൂടുതൽ മേഖലയിൽ ഈ സംവിധാനം പരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം.

Tags:    

Similar News