സൌദി ദേശീയ ദിനാഘോഷ പരിപാടി; പൊതുമേഖലയില്‍ നാലു ദിനം അവധി
ഈ മാസം 23നാണ് സൌദിയുടെ ദേശീയ ദിനാഘോഷം.
Update: 2020-09-07 20:10 GMT
ഈ മാസം 23നാണ് സൌദിയുടെ ദേശീയ ദിനാഘോഷം. 90ആം ജന്മദിനം ആഘോഷിക്കുന്ന സൌദി അറേബ്യ ജീവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചു. ഇതു പ്രകാരം പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 23, 24 ദിവസങ്ങളില്‍ അവധിയാണ്. 25 ഉം 26ഉം വെള്ളി ശനി ദിവസങ്ങളാണ്. ഇതോടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് തുടരെ നാലു ദിവസം അവധി ലഭിക്കും.
സ്വകാര്യ മേഖലയില്‍ 23ന് ബുധനാഴ്ച മാത്രമാണ് അവധി. എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ 24നും ആഘോഷത്തിന്റെ ഭാഗമായി ശമ്പളത്തോടെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളെല്ലാം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും. ഇത്തവണത്തെ ദേശീയ ദിനാഘോഷത്തിന്റെ തീം സോങും പരിപാടികളുടെ പട്ടികയും ഈയാഴ്ച പുറത്തിറങ്ങും.