സൗദി അറേബ്യ അതിര്‍ത്തികള്‍ തുറക്കുന്നു: സെപ്തംബര്‍ 15 മുതല്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഭാഗികമായി പ്രവേശിക്കാം; ജനുവരി ഒന്നുമുതല്‍ സര്‍വീസുകള്‍ സാധാരണ രീതിയില്‍
സൌദി ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങള്‍ അറിയിച്ചത്
സെപ്തബര്‍ 15 മുതല്‍ സൌദിയിലേക്ക് മടങ്ങി വരാന്‍ വിമാന സര്‍വീസുകള്‍ തുടങ്ങും. വിദേശികള്‍ക്കും ആശ്രിതര്‍ക്കും സന്ദര്‍ശക വിസ എന്നിവയുള്ളവര്‍ക്കും സൌദിയിലേക്ക് പ്രവേശിക്കാം. ഭാഗികമായാകും അതിര്‍ത്തികള്‍ തുറക്കുക. ഏതൊക്കെ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്നത് ഉടന്‍ പ്രഖ്യാപിക്കും. സൌദിയുടെ മുഴുവന്‍ അതിര്‍ത്തികളും ജനുവരി മുതല്‍ മാത്രമേ പൂര്‍ണമായും തുറക്കും. ഉംറ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും സൌദി ആഭ്യന്തര മന്ത്രാലയം. വിദേശികള്‍ക്കും സ്വദേശികള്‍ക്കും സന്ദര്‍ശന വിസയിലടക്കം ജനുവരി മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍, സൈനികര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാകും മുന്‍ഗണന. വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച വ്യക്തത വരും മണിക്കൂറുകളിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ സൌദി സമയം രാത്രി 8.30ന് മീഡിയവണില്‍ ലൈവായി അറിയാം.