സൌദിയിലെ അതിര്‍ത്തികള്‍ ഭാഗികമായി തുറന്നു; ജനുവരി ഒന്നു മുതല്‍ പൂര്‍ണമായും തുറക്കും
ഭാഗികമായും നിബന്ധനകളോടും കൂടിയാണ് അതിര്‍ത്തികള്‍ തുറന്നത്
വിവിധ അതിര്‍ത്തികള്‍ തുറന്നതോടെ സൌദിയിലേക്ക് സ്വദേശികളും വിദേശികളും മടങ്ങിയെത്തുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകളില്‍ അനിശ്ചിതത്വം തുടരുകയാണ്. ജനുവരി ഒന്നിന് ശേഷമാണ് എല്ലാ അതിര്‍ത്തുകളും തുറന്ന് മുഴുവന്‍ വിദേശ സര്‍വീസുകളും സാധാരണ നിലയിലാവുക. കരാതിര്‍ത്തികള്‍ തുറന്നതോടെ വിപണിയും സജീവമാവുകയാണ്.
ഭാഗികമായും നിബന്ധനകളോടും കൂടിയാണ് അതിര്‍ത്തികള്‍ തുറന്നത്. അന്താരാഷ്ട്ര വിമാന സര്‍വീസുകളും ഭാഗികമായി തുടങ്ങി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും സൌദി പൌരന്മാരും സൌദിയില്‍ മടങ്ങിയെത്തി തുടങ്ങി. കോവിഡ് കേസുകള്‍ കുറവുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇന്ന് കൂടുതല്‍ പേരും എത്തിയത്. ഇതിനു പുറമെ കോസ്‍വേ കൂടി തുറന്നതോടെ രാജ്യത്തേക്ക് വിദേശികളുടേയും സ്വദേശികളുടേയും ഒഴുക്ക് തുടരുകയാണ്. ഇന്ത്യയില്‍ നിന്നും നഴ്സുമാര്‍, അധ്യാപകര്‍ എന്നിവര്‍ക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളുടെ സര്‍വീസ് മാത്രമാണ് നിലവിലുള്ളത്. വരും ദീവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അവ്യക്തത തുടരുകയാണ്. സൌദിയിലേക്ക് പ്രവേശിക്കാന്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് സര്‍ട്ടിഫിക്കറ്റ് യാത്രക്ക് നിര്‍ബന്ധമാണ്.