പ്രവാസികളെ സൗദിയിലേക്ക് എത്തിക്കാന്‍ ഏജന്‍സികള്‍ രംഗത്ത്

ഉയര്‍ന്ന തുക ഈടാക്കിയാണ് ഏജന്‍സികളുടെ പ്രവര്‍ത്തനം

Update: 2020-09-20 19:56 GMT

നാട്ടില്‍ നിന്നും ദുബൈ വഴി പ്രവാസികളെ സൗദിയിലേക്ക് എത്തിക്കാന്‍ ഏജന്‍സികള്‍ രംഗത്ത്. ഉന്നത തസ്തികകളില്‍ ജോലിയെടുക്കുന്നവരെ ദുബൈ സന്ദര്‍ശന വിസ സംഘടിപ്പിച്ചാണ് സൗദിയിലെത്തിക്കുന്നത്. ഉയര്‍ന്ന തുക ഈടാക്കിയാണ് ഏജന്‍സികളുടെ പ്രവര്‍ത്തനം. സൗദിയിലേക്ക് നാട്ടില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.

കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങി പോയവരെയാണ് ഏജന്‍സികള്‍ ലക്ഷ്യമിടുന്നത്. കാലാവധിയുള്ള സൗദി റെസിഡന്റ് വിസക്കാര്‍ക്കാണ് സൗകര്യമൊരുക്കുന്നത്. ദുബൈ വഴി സൗദിയിലേക്ക് പ്രവേശിക്കുന്നതിനാണ് സൗകര്യമേര്‍പ്പെടുത്തുക.

Advertising
Advertising

ആദ്യം ദുബൈ സന്ദര്‍ശന വിസയോ, ട്രാന്‍സിറ്റ് വിസയോ സംഘടിപ്പിച്ച് ദുബൈയിലെത്തിക്കും. അവിടെ ക്വാറന്റൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സൗദിയിലേക്ക് കടത്തുക. നിലവില്‍ ദുബൈ വിസയുള്ളവര്‍ക്കും ആനൂകൂല്യം ഉപയോഗപ്പെടുത്താന്‍ സൗകര്യമുണ്ട്.

Full View

നാട്ടില്‍ നിന്നും വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങളും വന്ദേഭാരത് മിഷന്‍ വിമാനങ്ങളുമാണ് ഏജന്‍സികള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നത്. വിസചിലവും ക്വാറന്റൈന്‍ ചിലവുമുള്‍പ്പെടെ ചേര്‍ത്ത് വന്‍ തുകയാണ് യാത്രക്കാരില്‍ നിന്നും ഇതിനായി ഈടാക്കുന്നത്.

സൗദി ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷനും നിര്‍ദ്ദേശിച്ച പ്രകാരമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇവര്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. അടിയന്തിരമായും മറ്റും സൗദിയിലേക്ക് തിരിച്ചെത്തേണ്ടവര്‍ക്കാണ് സൗകര്യം ഏറെ പ്രയോജനപ്രദമാകുക.

Tags:    

Similar News