കോവിഡിനെ വൈകാതെ തന്നെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷയില്‍ സൗദി

ഇപ്പോൾ പ്രതിദിന കേസുകൾ 500നും താഴെയെത്തിയിരിക്കുന്നു

Update: 2020-09-20 20:11 GMT

കോവിഡ് മഹാമാരിയെ വൈകാതെ തന്നെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സൗദി അറേബ്യ. പ്രതിദിന രോഗ നിരക്ക് കുത്തനെ കുറഞ്ഞതോടെ ആഹ്ലാദത്തിലാണ് സൗദിയിലെ ജനങ്ങൾ. രാജ്യം കോവിഡ് മുക്തിക്കരികിലെത്തിയെങ്കിലും, ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളെ ഓർമ്മിപ്പിച്ചു.

ആശ്വാസത്തിലും സന്തോഷത്തിലുമാണ് സൗദിയിലെ ജനങ്ങളും, ആരോഗ്യ പ്രവർത്തകരും. മാർച്ച് രണ്ടിന് ആരംഭിച്ച കോവിഡ് മഹാമാരി, ജൂണ് 16ന് അതിൻ്റെ മൂർദ്ധന്യാവസ്ഥയിലെത്തി. എന്നാൽ തുടർന്നങ്ങോട്ട് കേസുകൾ കുറഞ്ഞ് തുടങ്ങി, ഒപ്പം രോഗമുക്തി വർധിച്ചതും, മരണ നിരക്ക് കുറഞ്ഞതും കൂടുതൽ ആശ്വാസകരമായി.

Advertising
Advertising

ഇപ്പോൾ പ്രതിദിന കേസുകൾ 500നും താഴെയെത്തിയിരിക്കുന്നു. ഏറെ താമസിയാതെ ഈ മഹാമാരിയെ രാജ്യം മറികടക്കുമെന്ന സാഹചര്യമാണ് ഇപ്പോളുള്ളത്. സർക്കാർ നിർദ്ധേശങ്ങൾക്കനുസരിച്ച് ജനങ്ങൾ ജാഗ്രതപാലിക്കാൻ തയ്യാറായതിൻ്റെ ഗുണഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഇന്ന് പറഞ്ഞത് ഏറെ സന്തോഷത്തോടെയാണ്.

Full View

അടച്ചിട്ട താമസകേന്ദ്രങ്ങളിൽ ഭീതിയോടെ കഴിഞ്ഞ് കൂടിയിരുന്ന ദിനരാത്രങ്ങളിൽ നിന്ന് ഘട്ടം ഘട്ടമായി ജനങ്ങൾക്ക് സർക്കാർ മോചനം നൽകി, സർക്കാരിൽ നിന്ന് ലഭിച്ച് കൊണ്ടിരുന്ന ഓരോ നിർദ്ദേശങ്ങളും, ജനങ്ങൾ, അക്ഷരം പ്രതി പാലിച്ച് കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെയാണ്, ജനസംഖ്യാനുപാതികമായി മറ്റ് ഗൾഫ് രാജ്യങ്ങളേക്കാൾ സൌദിയിൽ ആക്ടീവ് കേസുകൾ ഏറ്റവും കുറഞ്ഞത്. ഏറെ താമസിയാതെ രാജ്യം പൂർവ്വസ്ഥിതി കൈവരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളെ ഓർമ്മിപ്പിക്കുന്നു.

Tags:    

Similar News