ദേശീയ ദിനാഘോഷം കഴിഞ്ഞ് മടങ്ങവേ ദമ്മാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു

ഇവർ സഞ്ചരിച്ചിരുന്ന കൊറോള കാർ ഡിവൈഡറില്‍‍‍ തട്ടി മറിഞ്ഞാണ് അപകടം. മൂന്നു പേരും സൗദി ദേശീയ ദിന ആഘോഷങ്ങളിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു

Update: 2020-09-24 10:15 GMT

സൗദി കിഴക്കന്‍ പ്രവിശ്യ ദമ്മാം-കോബാര്‍ ഹൈവേയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. വ്യാഴം പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറില്‍‍‍ തട്ടി മറിഞ്ഞാണ് അപകടം. മൂന്നുപേരും സംഭവ സ്ഥലത്ത്​ തന്നെ മരിച്ചു. മൂന്നു പേരും സൗദി ദേശീയ ദിന ആഘോഷങ്ങളിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു.

കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്‍റെ മകന്‍ അന്‍സിഫ് (22), താനൂർ കുന്നുംപുറം സ്വദേശി പൈക്കാട്ട് സെയ്തലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും ഒന്നിച്ച് പഠിച്ചവരാണ്.

ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ പൂർവ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ സനദ് ബഹ്‌റൈനില്‍ പഠിക്കുകയായിരുന്നു. മുഹമ്മദ് ഷഫീഖും അന്‍സിഫും ദമാമില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

Tags:    

Similar News