ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തില്‍

ഉംറ തീർത്ഥാടനവും മദീന സന്ദർശനവും ഒക്ടോബർ നാല് മുതലാണ് പുതിയ രീതിയിൽ പുനരാരംഭിക്കുന്നത്

Update: 2020-09-26 20:04 GMT

സൗദിയിൽ ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തില്‍. ആദ്യഘട്ടത്തിൽ പ്രതിദിനം ആറായിരത്തോളം തീർത്ഥാടകർക്കാണ് ഉംറക്ക് അനുമതി ലഭിക്കുക. നാല് ഘട്ടങ്ങളിലായാണ് തീർത്ഥാടനം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ച് കൊണ്ട് വരികയെന്നും മന്ത്രാലയം വ്യക്തമാക്കി.

ഉംറ തീർത്ഥാടനവും മദീന സന്ദർശനവും ഒക്ടോബർ നാല് മുതലാണ് പുതിയ രീതിയിൽ പുനരാരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രതിദിനം 6000 ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമേ അനുമതി ലഭിക്കൂ. തീർത്ഥാടകർക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്നതിനായി ഹജ്ജ് ഉംറ മന്ത്രാലയം വികസിപ്പിച്ചെടുത്ത ഇഅ്തമർനാ എന്ന മൊബൈൽ ആപ്ലിക്കേഷൻ നാളെ മുതൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ഉംറ തീർത്ഥാടനവും മദീനയിൽ പ്രവാചകന്റെ ഖബറിടം സന്ദർശിക്കുന്നതിനും ഈ മൊബൈൽ ആപ്പ് വഴിയാണ് അനുമതി തേടേണ്ടത്. അനുമതി ലഭിക്കുന്നവർ, അധികൃതർ നിർദ്ദേശിക്കുന്ന സ്ഥലത്തെത്തി, ബന്ധപ്പെട്ടവർ നൽകുന്ന മാർഗ്ഗനിർദ്ധേശമനുസരിച്ചാണ് കർമ്മങ്ങളിലേക്ക് പ്രവേശിക്കുക.

Advertising
Advertising

ആരോഗ്യ മുൻകരുതൽ ചട്ടങ്ങൾ പാലിച്ചും, സമയ ബന്ധിതമായും കർമ്മങ്ങൾ പൂർത്തീകരിക്കുവാൻ ഈ മൊബൈൽ ആപ്പ് സഹായകരമാകും. കൂടാതെ യാത്ര ആസൂത്രണം ചെയ്യുന്നതിനും, വീൽചെയർ ഉൾപ്പെടെയുള്ള ആവശ്യമായ സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും ഇഅ്തമർനാ ആപ്പ് ഉപയോഗിക്കാം. തീർത്ഥാടകൻ കോവിഡ് മുക്തനാണെന്ന് ഉറപ്പ് വരുത്തുന്നതിനായി തവക്കൽനാ ആപ്പുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, തുടങ്ങിയ മുൻകരുതലുകളും, അനുവദിച്ചിട്ടുള്ള സമയക്രമങ്ങളും ട്രാക്കുകളും തീർത്ഥാടകർ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Full View
Tags:    

Similar News