ഉംറ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തില്‍
ഒരിക്കൽ ഉംറ ചെയ്തയാൾക്ക് 14 ദിവസത്തിന് ശേഷം മാത്രമേ രണ്ടാമത്തെ ഉംറക്ക് അനുവാദം നൽകുകയുള്ളൂവെന്നും മന്താലായം വ്യക്തമാക്കി.
Update: 2020-09-30 20:09 GMT
മക്കയിലെ ഹറം പള്ളിയിൽ ഉംറ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി. മുപ്പത്തി അയ്യായിരത്തോളം പേർ ഇതിനോടകം ഉംറക്ക് രജിസ്റ്റർ ചെയ്തതായി ഹജ്ജ് ഉംറ മന്ത്രലായം അറിയിച്ചു. ഒരിക്കൽ ഉംറ ചെയ്തയാൾക്ക് 14 ദിവസത്തിന് ശേഷം മാത്രമേ രണ്ടാമത്തെ ഉംറക്ക് അനുവാദം നൽകുകയുള്ളൂവെന്നും മന്താലായം വ്യക്തമാക്കി. അടുത്ത ഞായറാഴ്ച മക്കയിൽ ഉംറ തീർത്ഥാടനം പുനരാരംഭിക്കും. തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ ആരോഗ്യമുൻകരുതലുകളാണ് സ്വീകരിച്ചുവരുന്നത്.
Watch Video Story