റിയല്‍ എസ്റ്റേറ്റ് മേഖലയെ വാറ്റില്‍ നിന്ന് ഒഴിവാക്കി സൌദി; പകരം അഞ്ച് ശതമാനം ക്രയവിക്രയ നികുതി

കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതിയില്‍ നിന്നുമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയെ പാടെ ഒഴിവാക്കിയത്

Update: 2020-10-02 14:22 GMT

സൗദിയില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ വാറ്റ് നികുതിയില്‍ നിന്നും ഒഴിവാക്കി. രാജ്യത്ത് നിലവിലുള്ള പതിനഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതിയില്‍ നിന്നുമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയെ പാടെ ഒഴിവാക്കിയത്. പകരം ഈ മേഖലയിലെ ഇടപാടുകള്‍ക്ക് അഞ്ച് ശതമാനം ക്രയവിക്രയ നികുതി ഏര്‍പ്പെടുത്തി.

കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതിയില്‍ നിന്നുമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയെ പാടെ ഒഴിവാക്കിയത്. രാജ്യത്ത് നിലവിലുള്ള പതിനഞ്ച് ശതമാനം വാറ്റ് നികുതി ഇനി ഈ മേഖലക്ക് ബാധകമായിരിക്കില്ല. സൗദി ഭാരണാധികാരി സമല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച രാജ വിജ്ഞാപനത്തിലാണ് വാറ്റ് പിന്‍വലിച്ചത്. പകരം ഈ മേഖലയിലെ ഇടപാടുകള്‍ക്ക് അഞ്ച് ശതമാനം ക്രയവിക്രയ നികുതി ഈടാക്കും.

Advertising
Advertising

പുതിയ വാറ്റ് വര്‍ധനവിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേരിട്ട പ്രതിസന്ധികളെ തുടര്‍ന്നാണ് തീരുമാനം. വീടുകളും കെട്ടിടങ്ങളും സ്വന്തമാക്കുന്നതിന് സ്വദേശികളെ സഹായിക്കുക, താമസ, കച്ചവട റിയല്‍ എസ്റ്റേറ്റ് മേഖലകളെ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആനും പ്രതികരിച്ചു. തീരുമാനം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കുറക്കുന്നതിനും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സഹായിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറഞ്ഞു. സ്വന്തമായി വീടുകളും ഭൂമിയും വാങ്ങുന്നവര്‍ക്കാണ് തീരുമാനം ഏറെ പ്രയോജനപ്രദമാകുക.

Tags:    

Similar News