ജിദ്ദയില്‍ മലൈബാരി അനുസ്മരണ സമ്മേളനം
ജിജിഐ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ്
മനുഷ്യപറ്റിൻ്റേയും ജനസേവനത്തിൻ്റേയും ആൾരുപമായിരുന്നു കഴിഞ്ഞ ദിവസം മക്കയിൽ മരണപ്പെട്ട അബ്ദുല്ല മലൈബാരിയെന്ന് പ്രമുഖർ അനുസ്മരിച്ചു.വിട പറഞ്ഞ വഴിവിളക്ക് എന്ന ശീർഷകത്തിൽ ജി.ജി.ഐ ആണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. സൌദി-മലയാളി പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ദേയമായിരുന്നു അനുസ്മരണ ചടങ്ങ്.
നൂറ്റാണ്ട് മുമ്പ് മക്കയിലേക്ക് കുടിയേറി സൌദി പൌരത്വം സ്വീകരിച്ച നൂറ് കണക്കിന് മലൈബാരി സൌദി കുടുംബങ്ങളുടെ കാരണവരായിരുന്നു കഴിഞ്ഞ ദിവസം മക്കയിൽ മരണപ്പെട്ട ശൈഖ് അബ്ദുല്ല മുഹ്‌യദ്ദീന്‍ ഖുബ്ബ മലൈബാരി.
ഉദാത്തമായ മനുഷ്യപ്പറ്റിന്റെയും നിസ്വാര്‍ഥമായ ജനസേവനത്തിന്റെയും ആള്‍രൂപമായിരുന്നു അബ്ദുല്ല മലൈബാരിയെന്ന് അദ്ദേഹത്തിൻ്റെ അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജിദ്ദ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുഡ് വിൽ ഗ്ലോബൽ ഇനീഷിയേറ്റീവ് അഥവാ ജി.ജി.ഐ ആയിരുന്നു വിട പറഞ്ഞ വഴിവിളക്ക് എന്ന ശീർഷകത്തിൽ ഓണ് ലൈനായി അനുസ്മരണം സംഘടിപ്പിച്ചത്. കൊണ്ടോട്ടി നെടിയിരുപ്പിലുള്ള, തൻ്റെ കുടുംബങ്ങളുമായി ബന്ധം പുനസ്ഥാപിക്കുവാനും, കഴിഞ്ഞ വർഷം ജി.ജി.ഐ ഇന്ത്യൻ കോണ് സുലേറ്റുമായി സഹകരിച്ച് സംഘടിപ്പിച്ചിരുന്ന മുസ്രിസ് ടു മക്ക എന്ന പരിപാടിയിലൂടെ അബ്ദുല്ല മലൈബാരിക്ക് ഭാഗ്യം ലഭിച്ചു.
വൈകാരികവും പ്രാര്‍ഥനാഭരിതവുമായ ചടങ്ങില്‍, ഖുബ്ബ മലൈബാരിയുടെ മഹദ് ഗുണങ്ങള്‍ അനുസ്മരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കൂട്ടുകാരും കുടുംബാംഗങ്ങളും വിങ്ങിപ്പൊട്ടി. ജിദ്ദയിലേയും, മക്കയിലേയും നിരവധി മലൈബാരി സൌദി പ്രമുഖരും, അബ്ദുല്ല മലൈബാരിയുടെ കുടുംബാംഗങ്ങളും, വ്യവസായികൾ, മാധ്യമ പ്രവർത്തകർ, ജി.ജി.ഐ പ്രതിനിധികൾ തുടങ്ങിയവരും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.