മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോമാ കാസിൽ ചാംപ്യൻമാര്‍

മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റിൻ്റെ രണ്ടാം സീസണ്‍

Update: 2020-10-21 10:05 GMT

സൌദിയിലെ ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റിൻ്റെ രണ്ടാം സീസണിൽ റോമാകാസ്റ്റിൽ ചാംപ്യൻമാരായി. ഗൂക്കാ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ അബ്റാജ് മലപ്പുറത്തെ പന്ത്രണ്ട് റൺസിന് പരാജയപ്പെടുത്തി. ടൂർണ്ണമെൻ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി റോമാകാസ്റ്റിലിൻ്റെ ഇർഷാദിനേയും, മികച്ച ബൗളറായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റെ ഷെഫീഖിനേയും, വിക്കറ്റ് കീപ്പറായി റോമാകാസ്റ്റിലിൻ്റെ ജുനൈദിനേയും, ഫീൽഡറായി അബ്റാജിൻ്റെ ഷിഹാബിനേയും തെരെഞ്ഞെടുത്തു.

ടൂർണ്ണമെൻ്റിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ഇർഷാദും, ശിഹാബും 'പ്ലയർ ഓഫ് ദ ടൂർണ്ണമെൻ്റ് പുരസ്കാരം പങ്ക് വെച്ചു. കോവിഡ് പ്രതിസന്ധിയുടെ ഭീതിയൊഴിഞ്ഞ പശ്ചാത്തലത്തിൽ എട്ട് ടീമുകളിലായി മലപ്പുറം ജില്ലയിലെ ഇരുനൂറോളം കളിക്കാർ മാറ്റുരച്ച ടൂർണ്ണമെൻ്റ് വീക്ഷിക്കാൻ നിരവധി കാണികൾ ഗ്രൗണ്ടിലെത്തി.

Advertising
Advertising

സൗദി നാഷണൽ ക്രിക്കറ്റ് ടീമംഗം ഷംസു മഞ്ചേരി ടൂർണ്ണമെൻ്റ് ഉൽഘാടനം ചെയ്തു. സമാപന ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ ജാഫർ കൊണ്ടോട്ടി മുഖ്യാതിഥിയായി. ഹംസ പുത്തൻകോട്ടിൽ, പി.കെ.കെ. കുഞ്ഞഹമ്മദ്, അബ്ദുൽ റിയാസ് എന്നിവർ ചേർന്ന് വിന്നേഴ്സ് ട്രോഫിയും, ശ്രീജിത്ത്, സുദർശൻ, എന്നിവർ ചേർന്ന് റണ്ണേഴ്സ് ട്രോഫിയും, വിജയികൾക്ക് കൈമാറി. ഷെഫീഖ് യൂനുസ് വ്യക്തിഗത പുരസ്കാരങ്ങൾ കൈമാറി.

മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ പ്രസിഡണ്ട് നജ്മുസ്സമാൻ ഐക്കരപ്പടി സമാപന ചടങ്ങിൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സുലൈമാൻ മലപ്പുറം, യൂസുഫ് , കെ.പി.ശിഹാബ്, ആബിദ് വളാഞ്ചേരി, യാസർ ചെറി, സഹീർ, അൻവർ സാദത്ത്, ഷെഫീഖ് പെരിന്തൽമണ്ണ, ആദിൽ, ഷെബീർ, ബോവാസ് തോമസ്, നദീം, റാഷിദ് , സുഹൈർ, വാജിദ് വി.കെ.പടി തുടങ്ങിയവർ ടൂർണ്ണമെൻറിന് നേതൃത്വം നൽകി!

Tags:    

Similar News