ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് സുരക്ഷാ ജീവനക്കാരന് കുത്തേറ്റു; സൗദി പൗരന്‍ അറസ്റ്റില്‍

കുത്തേറ്റയാള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു

Update: 2020-10-29 12:39 GMT

സൌദിയിലെ ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണം നടത്തിയ നാല്‍പതുകാരനായ സൗദി പൗരനെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍ക്കിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. പ്രവാചകനെതിരായ കാര്‍ട്ടൂണിനെതിരെ അറബ് മേഖലയില്‍ ഫ്രാന്‍സ് ഉത്പന്നങ്ങളുടെ ബഹിഷ്കരണവും പ്രതിഷേധവും ശക്തമായിരുന്നു. അവഹേളന കാര്‍ട്ടൂണിനെ അനുകൂലിച്ച് ഫ്രഞ്ച് പ്രസിഡണ്ട് രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയാ കാമ്പയിനും ശക്തമായിട്ടുണ്ട്. ആക്രമണത്തെ ഫ്രാന്‍സ് അപലപിച്ചു. സൌദി അറേബ്യയെ വിശ്വാസമുണ്ടെന്നും ഇരക്കനുകുലമായി നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഫ്രഞ്ച് എംബസി ട്വീറ്റ് ചെയ്തു.

Tags:    

Similar News