ബിനാമി ഇടപാടുകള്‍ നിയമ വിധേയമാക്കാനുള്ള സാവകാശം; പ്രത്യേക ബോധവല്‍ക്കരണവുമായി സൗദി വാണിജ്യ മന്ത്രാലയം

വിത്യസ്തങ്ങളായ അഞ്ച് ഭാഷകളിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്

Update: 2021-04-12 02:27 GMT

സൗദിയില്‍ ബിനാമി ഇടുപാടുകള്‍ നിയമ വിധേയമാക്കുന്നതിന് അനുവദിച്ച സാവകാശം പ്രയോജനപ്പെടുത്താനുള്ള ബോധവല്‍ക്കരണവുമായി മന്ത്രാലയം. രാജ്യത്ത് ബിനാമി മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചത്.

സൗദി വാണിജ്യ മന്ത്രാലയമാണ് പ്രത്യേക കാമ്പയിന് തുടക്കം കുറിച്ചത്. ബിനാമി മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും തങ്ങളുടെ പദവി ശരിയാക്കാന്‍ അനുവദിച്ച സാവകാശം ഉപയോഗപ്പെടുത്താനുള്ള മുന്നറിയിപ്പുമായാണ് കാമ്പയിന് തുടക്കം കുറിച്ചത്. പദവി ശരിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഇളവ് ഉപയോഗപ്പെടുത്തുന്നത് കൊണ്ടുള്ള നേട്ടങ്ങളും വിവരിക്കുന്ന ലഘുലേഖകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണ് ബോധവല്‍ക്കരണം.

Advertising
Advertising

വിത്യസ്തങ്ങളായ അഞ്ച് ഭാഷകളിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. പ്രധാന നഗരങ്ങളിലെ സ്ഥാപനങ്ങള്‍, വിദേശികള്‍ കൂടുന്ന ഇടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പോസറ്ററുകളും ലഘുലേഖകളും വിതരണം ചെയ്യുന്നത്. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി സ്ഥാപനങ്ങള്‍ വിദേശിക്ക് സ്വന്തം പേരിലേക്ക് മാറ്റാനുള്ള സൗകര്യം, ഉടമസ്ഥാവകാശത്തില്‍ സ്വദേശിക്കൊപ്പം പാര്‍ട്ടണര്‍ഷിപ്പ് ചേരാനുള്ള സൗകര്യം എന്നിവയും പദവി ശരിയാക്കല്‍ മുഖേന ശരിപ്പെടുത്താന് സാധിക്കും. ആഗസ്റ്റ് 23ന് ഇളവ് കാലാവധി അവസാനിക്കും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News