സൗദിവത്കരണം ഇനി ഓൺലൈൻ ജോലികളിലും

ഫോൺ, ഇ-മെയിൽ, സോഷ്യൽ മീഡിയ വഴിയുള്ള സേവനങ്ങളിലെല്ലാം സൗദികൾ മാത്രമേ ഇനി പാടുള്ളൂ.

Update: 2021-02-02 00:43 GMT
Advertising

ഓൺലൈൻ വഴിയുള്ള കസ്റ്റമർ സർവീസ് ജോലികൾ സ്വദേശികൾക്ക് മാത്രമായി നിശ്ചയിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത്തരം ജോലികളിൽ ഇനി വിദേശികളെ നിയമിക്കാൻ പാടില്ല. ഫോൺ, ഇ-മെയിൽ, സോഷ്യൽ മീഡിയ വഴിയുള്ള സേവനങ്ങളിലെല്ലാം സൗദികൾ മാത്രമേ ഇനി പാടുള്ളൂ.

സൗദിയിലെ വിവിധ സ്ഥാപനങ്ങളിൽ ഓൺലൈൻ വഴി ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ജോലികളുണ്ട്. ഇതാണ് പൂർണമായും സൗദികൾക്ക് മാത്രമായി നിശ്ചയിച്ചത്. ഈ പ്രൊഫഷനുകളിൽ ഇനി വിദേശികളെ അനുവദിക്കില്ല. ഫോൺ, ഇ-മെയിൽ, ചാറ്റ്, സോഷ്യൽ മീഡിയ, ഓൺലൈൻ സംഭാഷണങ്ങൾ, വീഡിയോ കോളിങ് തുടങ്ങി സ്ഥാപനങ്ങളുടെ ഇത്തരം സേവനങ്ങളിലെല്ലാം ഇനി സൗദികളെ മാത്രമേ നിയമിക്കാവൂ.

രാജ്യത്ത് തൊഴിലില്ലായ്മ കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്തരം ജോലികളിലേക്ക് വേണ്ട അടിസ്ഥാന ട്രെയിനിങ് സ്ഥാപനങ്ങൾക്ക് നൽകാം. ഉത്തരവ് പ്രാബല്യത്തിലാകുന്ന സാഹചര്യത്തിൽ സൗദികളെ നിയമിക്കാൻ സ്ഥാപനങ്ങൾ നിർബന്ധിതരാകും.

Full View
Tags:    

Similar News