യൂറോകപ്പ്; ക്രൊയേഷ്യക്ക് വിജയത്തുടക്കം

Update: 2017-04-22 02:08 GMT
Editor : admin
യൂറോകപ്പ്; ക്രൊയേഷ്യക്ക് വിജയത്തുടക്കം

41ാം മിനിറ്റില്‍ ലൂക്കാ മോദ്രിക് ആണ് ക്രൊയേഷ്യയുടെ വിജയ ഗോള്‍ നേടിയത്

യൂറോകപ്പില്‍ ക്രൊയേഷ്യക്ക് വിജയത്തുടക്കം. തുര്‍ക്കിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ക്രൊയേഷ്യ തുടക്കം ഗംഭീരമാക്കിയത്. 41ാം മിനിറ്റില്‍ ലൂക്കാ മോദ്രിക് ആണ് ക്രൊയേഷ്യയുടെ വിജയ ഗോള്‍ നേടിയത്. 25 വാര അകലെ നിന്നുള്ള മോദ്രികിന്‍റെ തകര്‍പ്പന്‍ വോളി പ്രതിരോധക്കോട്ട തകര്‍ത്ത് തുര്‍ക്കിഷ് വലയില്‍ പതിക്കുകയായിരുന്നു. കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയ ക്രൊയേഷ്യ അര്‍ഹിക്കുന്ന വിജയമാണ് നേടിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News