വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള സെപ് ബ്ലാറ്ററുടെ അപ്പീലിന്മേല്‍ വാദം തുടങ്ങി

Update: 2017-05-14 22:24 GMT
Editor : Ubaid
വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള സെപ് ബ്ലാറ്ററുടെ അപ്പീലിന്മേല്‍ വാദം തുടങ്ങി

ഫുട്ബോളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളില്‍ നിന്നും ഫിഫയുടെ എത്തിക്സ് കമ്മിറ്റിയാണ് കഴിഞ്ഞ വര്‍ഷം സെപ് ബ്ലാറ്ററെ വിലക്കിയത്. നടപടിക്കെതിരെ പിന്നീട് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയില് ബ്ലാറ്റര്‍ ഹരജി നല്‍കി.

വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററുടെ അപ്പീലിന്മേല്‍ വാദം തുടങ്ങി. കേസില്‍ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് ബ്ലാറ്റര്‍ പറഞ്ഞു. സുതാര്യമല്ലാത്ത പണമിടപാട് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ആറ് വര്‍ഷത്തേക്കാണ് സെപ് ബ്ലാറ്ററെയും മുന്‍ യുവേഫ അധ്യക്ഷന്‍ മിഷേല്‍ പ്ലാറ്റീനിയെയും വിലക്കിയത്.

Advertising
Advertising

ഫുട്ബോളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളില്‍ നിന്നും ഫിഫയുടെ എത്തിക്സ് കമ്മിറ്റിയാണ് കഴിഞ്ഞ വര്‍ഷം സെപ് ബ്ലാറ്ററെ വിലക്കിയത്. നടപടിക്കെതിരെ പിന്നീട് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയില് ബ്ലാറ്റര്‍ ഹരജി നല്‍കി. ഹര്‍ജിയിന്മേലാണ് ലോസെയ്നിലെ കോടതിയില്‍ ഇന്ന് വാദം തുടങ്ങുന്നത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും കോടിതിയില്‍ ഹാജരാകുന്നതിന് മുമ്പ് ബ്ലാറ്റര്‍ പറഞ്ഞു. ബ്ലാറ്റര്‍ക്കൊപ്പം മുന്‍ ഫിഫ അധ്യക്ഷന്‍ മിഷേല്‍ പ്ലാറ്റീനിയെയും ഫിഫ വിലക്കിയിരുന്നു. ബ്ലാറ്ററുടെ അനുമതിയോടെ രണ്ട് ദശലക്ഷം അമേരിക്കന്‍ ഡോളറുകള്‍ ഫിഫയില്‍ നിന്നും പ്ലാറ്റീനിയുടെ അക്കൗണ്ടിലേക്ക് കൈമാറിയതാണ് ആരോപണമുയരാന്‍ കാരണമായത്.

1998 മുതൽ 2002 വരെ ഫിഫയുടെ ഉപദേശകനായി സേവനമനുഷ്ഠിച്ചതിനുള്ള പ്രതിഫലമായി പ്രസിഡന്റ് ബ്ലാറ്ററിൽനിന്ന് രണ്ട് ദശലക്ഷം യുഎസ് ഡോളർ കൈപ്പറ്റിയെന്ന ആരോപണമാണ് പ്ലാറ്റിനിയെ വീഴ്ത്തിയത്. പണം സ്വീകരിച്ചത് രേഖകളിൽ ഒപ്പിട്ടായിരുന്നില്ലെന്ന് പ്ലാറ്റിനി സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബ്ലാറ്റര്‍ കുറ്റം സമ്മിതിച്ചിട്ടില്ല. ബ്ലാറ്റർക്കു പിൻഗാമിയായി ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടവരിൽ ഒന്നാമനായിരുന്നു പ്ലാറ്റിനി. എന്നാല്‍ ബ്ലാറ്ററെ പുറത്താക്കിയതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ യുവേഫ മുന്‍ ജനറല്‍ സെക്രട്ടറി ജിയാനി ഇന്‍ഫാന്റിനോയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News