കാനറികള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഇക്വഡോര്‍

Update: 2017-07-24 22:52 GMT
Editor : admin
കാനറികള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഇക്വഡോര്‍
Advertising

കോപ്പ അമേരിക്കയില്‍ ഇന്നത്തെ മൂന്നാമത്തെ മത്സരത്തില്‍ കരുത്തരായ ബ്രസീലിന് ഇക്വഡോറിനു മുന്നില്‍ അടിതെറ്റി

Full View

കോപ്പ അമേരിക്കയില്‍ ഇന്നത്തെ മൂന്നാമത്തെ മത്സരത്തില്‍ കരുത്തരായ ബ്രസീലിന് ഇക്വഡോറിനു മുന്നില്‍ അടിതെറ്റി. കാനറികളുടെ മുന്നേറ്റനിര ആക്രമണത്തിനൊരുങ്ങിയപ്പോഴൊക്കെ കടുത്ത പ്രതിരോധത്തിലൂടെ അനായാസം കൂച്ചുവിലങ്ങിടാന്‍ ഇക്വഡോറിന്റെ പ്രതിരോധഭടന്‍മാര്‍ക്ക് കഴിഞ്ഞതോടെ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. നെയ്മറില്ലാതെ കളത്തിലിറങ്ങിയ ബ്രസീല്‍ പ്രതാപകാലത്തെ ഫുട്ബോള്‍ തമ്പുരാക്കന്‍മാരുടെ നിഴല്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. തളര്‍ച്ചയില്‍ നിന്നും വീഴ്ചയില്‍ നിന്നും ഇനിയും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കാനറികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് തോന്നിക്കുംവിധമായിരുന്നു കോപ്പയിലും ബ്രസീലിന്റെ പ്രകടനം. തുടക്കത്തില്‍ ഇക്വഡോര്‍ ആക്രമണത്തിന് തുടക്കമിട്ടെങ്കിലും ബ്രസീല്‍ പ്രതിരോധത്തിലൂന്നിയതോടെ കൂടതല്‍ ഊര്‍ജം പാഴാക്കാതെ ഇക്വഡോര്‍ പോരാളികളും പ്രതിരോധത്തിലേക്ക് വലിഞ്ഞു. കാര്യമായ മുന്നേറ്റങ്ങളൊന്നും ഇരു ഭാഗത്തു നിന്നുമുണ്ടായില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News