കൊഹ്‍ലി എന്നേക്കാള്‍ മികച്ച ബാറ്റ്സ്‍മാന്‍: ഗാംഗുലി

Update: 2017-11-14 09:36 GMT
Editor : admin

ഇന്ത്യന്‍ ടീമിന്റെ വിശ്വസ്തനായ റണ്‍മിഷീനാണ് വിരാട് കൊഹ്‍ലി. ക്രീസില്‍ അതിവേഗം താളം കണ്ടെത്താനും പൊട്ടിത്തെറിക്കാനും പ്രതിഭയുള്ള താരം.

ഇന്ത്യന്‍ ടീമിന്റെ വിശ്വസ്തനായ റണ്‍മിഷീനാണ് വിരാട് കൊഹ്‍ലി. ക്രീസില്‍ അതിവേഗം താളം കണ്ടെത്താനും പൊട്ടിത്തെറിക്കാനും പ്രതിഭയുള്ള താരം. ഒരു കാലത്ത് ടീമിന്റെ നട്ടെല്ലായിരുന്ന സച്ചിന്റെ പകരക്കാരനിലേക്കുള്ള കുതിപ്പ് നടത്തുന്ന വിരാടിനെ പുകഴ്‍ത്തി മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയും രംഗത്തെത്തി.

'കൊഹ്‍ലി തന്നേക്കാള്‍ മികച്ച ബാറ്റ്സ്‍മാനാണ്. കളിക്കളത്തില്‍ ബുദ്ധിപൂര്‍വം പോരാടുന്ന താരമാണ് കൊഹ്‍ലി. നൂറു ശതമാനം ആത്മാര്‍ഥതയും സവിശേഷ കഴിവുകളും സന്നിവേശിപ്പിച്ച പ്രതിഭയാണ് വിരാടെന്നും ദാദ പറയുന്നു. പാകിസ്താനെതിരെ ആറു വിക്കറ്റ് വിജയം രചിച്ച് ഇന്ത്യ ഈഡനില്‍ പുതുചരിത്രമെഴുതിയപ്പോള്‍ അര്‍ധ സെഞ്ച്വറി പ്രകടനവുമായി കൊഹ്‍ലി തന്നെയായിരുന്നു വിജയശില്‍പി. ലോകത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ് കൊഹ്‍ലിയെന്നും ദാദ പറഞ്ഞു. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരം കൊഹ്‍ലിയാണെന്ന് തനിക്ക് അഭിപ്രായമില്ല. എബി ഡിവില്ലിയേഴ്‍സിനെയും ഹാശിം അംലയെയും പോലുള്ള പ്രതിഭകള്‍ക്ക് നേരെ കണ്ണടക്കാന്‍ തനിക്കാവില്ലെന്നും ഗാംഗുലി പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News