ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്ത മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍ രഹിതം

Update: 2017-11-17 17:13 GMT
ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്ത മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍ രഹിതം

താരസമ്പന്നമായ ഉദ്ഘാടന ചടങ്ങിനൊടുവില്‍ രാത്രി എട്ടുമണിക്കാണ് മത്സരം ആരംഭിച്ചത്. ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ നാലാം സീസണ് കൊച്ചിയില്‍ തുടക്കമായി. താരസമ്പന്നമായ ഉദ്ഘാടന ചടങ്ങിനൊടുവില്‍ രാത്രി എട്ടുമണിക്കാണ് മത്സരം ആരംഭിച്ചത്. കേരളാ ബ്ലാസ്റ്റേഴ്സും അമ്ര ടീം കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ആദ്യപകുതിയില്‍ ഗോള്‍ രഹിതമായാണ് അവസാനിച്ചത്.

Mrs. Nita Ambani, @BeingSalmanKhan, Katrina Kaif, @sachin_rt and @mammukka smile for a selfie at the #HeroISL opening ceremony!#LetsFootball #KERKOL pic.twitter.com/KhPYshLLJa

— Indian Super League (@IndSuperLeague) November 17, 2017
Advertising
Advertising

മഞ്ഞക്കടലായി ആര്‍ത്തിരമ്പിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകപ്പടക്കു നടുവില്‍ ഭയമില്ലാതെയാണ് അമ്ര ടീം കൊല്‍ക്കത്ത കളി തുടങ്ങിയത്. ആദ്യ മിനുറ്റുകള്‍ക്ക് ശേഷം മത്സരത്തിന്റെ നിയന്ത്രണം കൊല്‍ക്കത്ത ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കണ്ടത്. പന്ത്രണ്ടാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഗോളി പോള്‍ റാച്ചുബ്കയെ പരീക്ഷിച്ച ഷോട്ടുതിര്‍ക്കാന്‍ കൊല്‍ക്കത്തയുടെ ഹിതേഷ് ശര്‍മ്മക്കായി. മധ്യനിരക്കാരന്‍ ഹിതേഷിന്റെ വലം കാലന്‍ അടി ജിങ്കന്റെ പ്രതിരോധമെത്തും മുമ്പേ ഗോള്‍ വല ലക്ഷ്യമാക്കി പാഞ്ഞെങ്കിലും റാച്ചുബ്ക കുത്തിയകറ്റി. പിന്നീട് ഇടവിട്ട ആക്രമണങ്ങള്‍ നടത്താനും അവര്‍ക്കായി.

പതിയെ ചൂടുപിടിച്ച ബ്ലാസ്റ്റേഴ്‌സ് നിര ആദ്യ പകുതിയുടെ അവസാന മിനുറ്റുകളാണ് ഗോളിലേക്കുള്ള സുന്ദര നീക്കങ്ങള്‍ ഏറെയും നടത്തിയത്. നാല്‍പ്പത്തിനാലാം മിനുറ്റില്‍ അമ്രടീം കൊല്‍ക്കത്തയുടെ പ്രതിരോധം ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നിനു പിറകെ മറ്റൊന്നായി വന്ന ക്രോസുകളില്‍ ഉലഞ്ഞു. എന്നാല്‍ ഗോള്‍ വഴങ്ങാതെ ആദ്യ പകുതി അവസാനിപ്പിക്കുന്നതില്‍ അമ്ര ടീം കൊല്‍ക്കത്ത വിജയിച്ചു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News