ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ നിരാശയോടെ ആരാധകര്‍

Update: 2017-12-14 07:55 GMT
Editor : Subin
ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ നിരാശയോടെ ആരാധകര്‍

കളിക്കളത്തിലെ പന്ത്രണ്ടാമനായി കാണികള്‍ മികച്ച പിന്തുണ നല്‍കിയിട്ടും ടീമിന്റെ പ്രകടനത്തില്‍ മാറ്റമില്ല.

Full View

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും ശിങ്കാരി മേളവും ബാന്‍ഡ് സെറ്റുമൊക്കെയായി പ്രോത്സാഹിപ്പിച്ചിട്ടും ടീമിന്റെ പ്രകടനം മെച്ചപ്പെടാത്തത് ആരാധകരെ അലോസരപ്പെടുത്തുന്നുണ്ട്.

തുടര്‍ തോല്‍വികളില്‍ നിരാശരായി ആരാധകര്‍. ടീം സെലക്ഷന്‍ പാളിയെന്ന് ആക്ഷേപം. ടീമില്‍ പ്ലേമേക്കര്‍മാരുടെ അഭാവവും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ചിലര്‍ക്ക് നിരാശ, ചിലര്‍ക്ക് ദേഷ്യം... ഈ ടീമിനിതെന്ത് പറ്റിയെന്നാണ് മറ്റു ചിലരുടെ ചോദ്യം.

കളിക്കളത്തിലെ പന്ത്രണ്ടാമനായി കാണികള്‍ മികച്ച പിന്തുണ നല്‍കിയിട്ടും ടീമിന്റെ പ്രകടനത്തില്‍ മാറ്റമില്ല. സ്വന്തം കാണികളുടെ മുന്നില്‍ ഇങ്ങനെയാണെങ്കില്‍ എവേ മത്സരത്തില്‍ എങ്ങനെയാകുമെന്ന് ഒരു പറ്റം ആരാധകര്‍. പ്രകടനം മെച്ചപ്പെടുത്താതെ കാര്യമില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News