ദേശീയ അത്‍ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് സ്വര്‍ണത്തുടക്കം

Update: 2017-12-19 11:58 GMT
Editor : admin
ദേശീയ അത്‍ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് സ്വര്‍ണത്തുടക്കം
Advertising

പതിമൂന്നാമത് ദേശീയ അത്‍ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട് സര്‍വകലാശാലയില്‍

Full View

പതിമൂന്നാമത് ദേശീയ അത്‍ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് സ്വര്‍ണത്തുടക്കം. 3000 മീറ്ററില്‍ കേരളത്തിന്റെ അനുമോള്‍ തമ്പി ദേശീയ റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തമിഴ്‍നാടിന്റെ ‍ബാഹാദുര്‍ പട്ടേല്‍ സ്വര്‍ണം നേടി. 24 സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക താരങ്ങളാണ് വിവിധ ഇനങ്ങളിലായി മത്സരിക്കുന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് രാവിലെ ആറര മുതല്‍ പതിനൊന്ന് വരെയും ഉച്ചക്ക് മൂന്ന് മുതല്‍ വൈകും വരെയാണ് മത്സരങ്ങള്‍ നടന്നത്. ആദ്യ ദിനം ഹരിയാനക്ക് മൂന്ന് സ്വര്‍ണം നേടാനായി. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ആതിഥേയരായ കേരളത്തിന്റെ നേട്ടം. 34 പോയിന്റുമായി ഉത്തര്‍ പ്രദേശാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News