ജലജ് സക്സേന രഞ്ജിയില്‍ കേരളത്തിനായി കളിക്കും

Update: 2018-01-03 12:07 GMT
Editor : Damodaran
ജലജ് സക്സേന രഞ്ജിയില്‍ കേരളത്തിനായി കളിക്കും

കഴിഞ്ഞ തവണ രഞ്ജി ട്രോഫിയില്‍ റെയില്‍വേസിനെതികെ 154 റണ്‍ വഴങ്ങി 16 വിക്കറ്റെടുത്ത സക്സേന രഞ്ജി ചരിത്രത്തില്‍ ഒരു മത്സരത്തിലെ മികച്ച രണ്ടാമത്തെ പ്രകടനത്തിന്‍റെ റെക്കോഡ് സ്വന്തം പേരിലെഴുതി

മധ്യപ്രദേശ് ഓള്‍ റൌണ്ടര്‍ ജലജ് സക്സേന ഈ സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് കളത്തിലിറങ്ങും. 2012-13 ല്‍ രഞ്ജി അരങ്ങേറ്റം കുറിച്ച സക്സേന ഇതുവരെയായി 2485 റണ്‍സ് അടിച്ചു കൂട്ടിയിട്ടുണ്ട്. ഇതില്‍ 2000ത്തിലേറെ റണ്‍ ഓപ്പണറുടെ റോളിലാണ് താരം കണ്ടെത്തിയത്. 111 വിക്കറ്റുകളും സക്സേനയുടെ പേരിലുണ്ട്.

കഴിഞ്ഞ തവണ രഞ്ജി ട്രോഫിയില്‍ റെയില്‍വേസിനെതികെ 154 റണ്‍ വഴങ്ങി 16 വിക്കറ്റെടുത്ത സക്സേന രഞ്ജി ചരിത്രത്തില്‍ ഒരു മത്സരത്തിലെ മികച്ച രണ്ടാമത്തെ പ്രകടനത്തിന്‍റെ റെക്കോഡ് സ്വന്തം പേരിലെഴുതി ചേര്‍ത്തിരുന്നു. ഓള്‍ റൌണ്ടറെന്ന നിലയില്‍ കഴിഞ്ഞ നാല് സീസണുകളില്‍ രഞ്ജിയില്‍ തിളങ്ങിയ താരത്തെ കേരള ക്യാമ്പിലെത്തിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

ഇക്ബാല്‍ അബ്ദുള്ള, ഭവിന്‍ താക്കര്‍ എന്നീ താരങ്ങള്‍ മുംബൈയില്‍ നിന്നും ഈ വര്‍ഷം കേരളത്തിലേക്ക് കൂടുമാറിയിട്ടുണ്ട്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News