ആര്‍ അശ്വിന്റെ ഹിന്ദി 'പ്രാവീണ്യ'ത്തിന് ധോണിയുടെയും കൊഹ്‍ലിയുടെയും ട്രോള്‍

Update: 2018-02-24 16:26 GMT
Editor : admin
ആര്‍ അശ്വിന്റെ ഹിന്ദി 'പ്രാവീണ്യ'ത്തിന് ധോണിയുടെയും കൊഹ്‍ലിയുടെയും ട്രോള്‍
Advertising

ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സിന്റെ താരങ്ങളാണ് ആര്‍ അശ്വിനും ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിയും.

ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സിന്റെ താരങ്ങളാണ് ആര്‍ അശ്വിനും ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിയും. കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ അശ്വിന് പന്ത് കൊടുക്കാന്‍ ധോണി വിമുഖത കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ ധോണിയും അശ്വിനും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്നും അഭ്യൂഹങ്ങള്‍ പരന്നു. സെവാഗും ഈ വിഷയത്തില്‍ പ്രകോപനപരമായി പ്രതികരിച്ചതോടെ അഭ്യൂഹങ്ങള്‍ ഒന്നുകൂടി കരുത്തോടെ ജ്വലിച്ചു. എന്നാല്‍ ഈ പ്രചാരണങ്ങളെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് ഒരു പരസ്യത്തിന്റെ ഷൂട്ടിങിനിടെ നടന്ന സംഭവങ്ങള്‍. ധോണിയും അശ്വിനും കൊഹ്‍ലിയുമാണ് പരസ്യത്തിലെ അഭിനേതാക്കള്‍. ഒരു സ്‍മാര്‍ട്ട്ഫോണില്‍ വീഡിയോ സെര്‍ച്ച് ചെയ്യുകയാണ് അശ്വിന്‍. ഇരുവശത്തുമായി ധോണിയും കൊഹ്‍ലിയും. നെറ്റ്‍വര്‍ക്ക് സ്‍പീഡ് കുറവായതിനാല്‍ വീഡിയോയുടെ മിഴിവ് കുറവാണെന്ന തരത്തിലുള്ള അശ്വിന്റെ കമന്റാണ് ഡയലോഗ്. ഹിന്ദിയിലുള്ള ഡയലോഗ് പറയുന്നതും ധോണിയും കൊഹ്‍ലിയും ചേര്‍ന്ന് അശ്വിന്റെ കളിയാക്കി ചിരിക്കാന്‍ തുടങ്ങുന്നുതും അശ്വിന്‍ ഇതാസ്വദിച്ച് കൂടെ ചിരിക്കുന്നതുമെല്ലാമാണ് ഇന്റര്‍നെറ്റ് ലോകത്ത് വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ. പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ തിരക്കഥക്ക് പിന്നാമ്പുറം സംഭവിച്ച ഈ തമാശ അണിയറ പ്രവര്‍ത്തകര്‍ക്കും കൌതുകമായി.

Full ViewFull View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News