ട്വിറ്ററില്‍ പരിഹാസവുമായെത്തിയ ആരാധകന് ചുട്ട മറുപടിയുമായി സെയ്ന

Update: 2018-03-22 05:49 GMT
Editor : Damodaran
ട്വിറ്ററില്‍ പരിഹാസവുമായെത്തിയ ആരാധകന് ചുട്ട മറുപടിയുമായി സെയ്ന

ലോകത്തിലെ മികച്ച കളിക്കാരെ കീഴ്പ്പെടുത്താന്‍ കഴിയുന്ന താരത്തെ ഞങ്ങള്‍ കണ്ടെത്തി കഴിഞ്ഞു. അതിനാല്‍ പ്രിയ സെയ്ന ബാഗ് എടുത്ത് കളം.....

റിയോയില്‍ ഇന്ത്യയുടെ അഭിമാനമായി സിന്ധു കളം വാണപ്പോള്‍ ഇതിന്‍റെ ചുവടുപിടിച്ച് സെയ്ന നെഹ്‌വാളിനെ ട്വിറ്ററിലൂടെ പരിഹസിച്ച ആരാധകന് നേരിടേണ്ടി വന്നത് മാന്യമായ ഒരു കിടിലന്‍ സ്മാഷ്. താരത്തെ പ്രകോപിപ്പിച്ചത് അസമയത്തായെന്ന് തിരിച്ചറിഞ്ഞ ആരാധകന്‍ ഒടുവില്‍ ക്ഷമാപണവുമായി രംഗതെത്തി മുഖം രക്ഷിച്ചു.

ലോകത്തിലെ മികച്ച കളിക്കാരെ കീഴ്പ്പെടുത്താന്‍ കഴിയുന്ന താരത്തെ ഞങ്ങള്‍ കണ്ടെത്തി കഴിഞ്ഞു. അതിനാല്‍ പ്രിയ സെയ്ന ബാഗ് എടുത്ത് കളം വിട്ടോളൂ എന്നായിരുന്നു അന്‍ഷുല്‍ സാഗര്‍ എന്ന ആരാധകന്‍റെ ട്രോള്‍. തീര്‍ച്ചയായും താങ്കള്‍ക്ക് നന്ദിയുണ്ട്. സിന്ധു നല്ല പോരാട്ടമാണ് പുറത്തെടുക്കുന്നത് ഇന്ത്യയും നല്ല രീതിയിലാണ് പൊരുതുന്നത് എന്നായിരുന്നു ഇതിനുള്ള സെയ്നയുടെ മറുപടി.

Advertising
Advertising

അമളി മനസിലാക്കിയ ആരാധകന്‍ ഉടന്‍ തന്നെ ക്ഷമാപണവുമായി രംഗതെത്തി. സോറി സെയ്ന, വിഷമിപ്പിച്ചതില്‍ ദുഖമുണ്ട്. ഞാന്‍ ഒരിക്കലും ഇത് ഉദ്ദേശിച്ചിരുന്നില്ല. ഇപ്പോഴും താങ്കളെ അളവറ്റ് സ്നേഹിക്കുന്ന ആരാധകനാണ് ഞാന്‍ - എന്നായിരുന്നു ക്ഷമാപണ ട്വീറ്റ്. പ്രശ്നമൊന്നുമില്ല പ്രിയ സ്നേഹിത, എല്ലാ ഭാവുകങ്ങളും എന്ന മറുപടി ട്വീറ്റിലൂടെ സെയ്ന മത്സരവും ഗെയിമും സ്വന്തമാക്കി.

ബാഡ്മിന്‍റണില്‍ ലോക റാങ്കിംഗില്‍ ഏറെ മുന്നിലുള്ള സെയ്ന ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു. പരിക്കിന്‍‌റെ പിടിയിലായ താരം ആദ്യ റൌണ്ടില്‍ തന്നെ പുറത്താകുകയും ചെയ്തിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സെയ്നയുടെ നിഴലില്‍ ഒതുങ്ങുന്ന സിന്ധുവിന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോകുന്നുവെന്ന സൂചന നല്‍കിയായിരുന്നു ആരാധകന്‍റെ ട്രോള്‍.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News