നെയ്‍മറില്ലാതെ യുവേഫയുടെ മികച്ച കളിക്കാരുടെ ചുരുക്കപ്പട്ടിക

Update: 2018-04-01 06:19 GMT
Editor : Ubaid
നെയ്‍മറില്ലാതെ യുവേഫയുടെ മികച്ച കളിക്കാരുടെ ചുരുക്കപ്പട്ടിക

യുവേഫയില്‍ അംഗത്വമുള്ള 55 രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണ് പത്ത് പേരുടെ ചുരുക്കപട്ടിക തയ്യാറാക്കിയത്.

യൂറോപ്പിലെ മികച്ച താരത്തിനെ കണ്ടെത്താനുള്ള യുവേഫയുടെ ചുരുക്കപ്പട്ടികയായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗരെത് ബെയ്‌ലുമടക്കം നാല് റയല്‍ മാഡ്രിഡ് കളിക്കാരാണ് പത്ത് പേരടങ്ങുന്ന ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്.

യുവേഫയില്‍ അംഗത്വമുള്ള 55 രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണ് പത്ത് പേരുടെ ചുരുക്കപട്ടിക തയ്യാറാക്കിയത്. 30 പേരില്‍ നിന്നാണ് പത്ത് പേരുടെ പട്ടിക തയ്യാറാക്കിയത്. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ നിന്ന് നാല് പേരാണ് പട്ടികയില്‍ ഉള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗരെത് ബെയ‌്ല്‍, പെപെ, ടോണി ക്രൂസ് എന്നിവരാണ് റയല്‍ താരങ്ങള്‍. ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവരാണ് പട്ടികയിലുള്ള ബാഴ്സലോണ താരങ്ങള്‍. ബ്രസീലിയന്‍ താരം നെയ്മര്‍ക്ക് ചുരുക്കപ്പട്ടികയില്‍ ഇടം കണ്ടെത്താനായില്ല.

Advertising
Advertising

യൂറോ കപ്പിലെ താരം അന്റോണിയോ ഗ്രീസ്മാന്‍ പട്ടികയിലെ ശക്തമായ സാന്നിധ്യമാണ്. ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍, ജര്‍മനിയുടെ മാനുവല്‍ ന്യോയര്‍, തോമസ് മുളളര്‍ എന്നിവരും ചുരുക്കപ്പട്ടികയിലുണ്ട്. ആഗസ്റ്റ് അഞ്ചിന് മൂന്ന് പേരുടെ ചുരുക്ക പട്ടിക പുറത്തിറക്കും. കഴിഞ്ഞ വര്‍ഷം ബാഴ്സലോണ താരം ലയണല്‍ മെസിയാണ് യൂറോപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News