തുര്‍ക്കിക്ക് മാലിയുടെ ഗോള്‍മാല

Update: 2018-04-09 08:38 GMT
Editor : Alwyn K Jose
തുര്‍ക്കിക്ക് മാലിയുടെ ഗോള്‍മാല

മാലിക്കെതിരെ ഇന്ന് തുര്‍ക്കി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.

കൗമാര ലോകകപ്പില്‍ തുര്‍ക്കി ടീമിന് രണ്ടാം തോല്‍വി. മാലിക്കെതിരെ ഇന്ന് തുര്‍ക്കി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. അതേസമയം, പരാഗ്വേയോട് ആദ്യമത്സരത്തില്‍ അപ്രതീക്ഷിത പരാജയം നേരിട്ട മാലിയുടെ തിരിച്ചുവരവായിരുന്നു മത്സരം.

മികച്ച പ്രകടനമാണ് മാലി പുറത്തെടുത്തത്.38ാം മിനുട്ടില്‍ ഡ്രേമിന്‍റെ ത്രൂ പാസില്‍ നിന്ന് ജെ മൗസ്സയാണ് മാലിയുടെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 68ാം മിനുട്ടിൽ എന്‍ഡായി മാലിക്കായി രണ്ടാം ഗോൾ നേടി‍. 86ാം മിനിറ്റിൽ കൊനാറ്റേയുടെ ലോങ് റേഞ്ചറില്‍ നിന്ന് പിറന്ന മൂന്നാം ഗോളും കാണിച്ച് മാലി ലോകകപ്പിലെ മറ്റു ടീമുകൾക്കുള്ള മുന്നറിയിപ്പും നൽകി. ന്യൂസിലാൻറിനെതിരെ തുർക്കിക്കായി ഗോള്‍ സ്കോറര്‍ കടുസു പരിക്കേറ്റു പുറത്തായത് തുര്‍ക്കിക്ക് തിരിച്ചടിയായി.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News