ഏഷ്യൻ കപ്പ് യോഗ്യത, ഇന്ത്യ - ഹോങ്കോങ് മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചു ; ടീമിൽ മൂന്ന് മലയാളികൾ

Update: 2026-03-24 12:07 GMT

കൊച്ചി : ഹോങ്കോങിനെതിരായ ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. മാർച്ച് 31ന് കലൂർ ജവഹർലാൽ നെഹ്‌റു അന്താരഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനായി 23 അംഗ ടീമിനെയാണ് പരിശീലകൻ ഖാലിദ് ജമീൽ പ്രഖ്യാപിച്ചത്. സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ എന്നിവർക്ക് പുറമെ പ്രതിരോധ താരം ബിജോയ് വർഗീസുമാണ് ടീമിലെ മലയാളി സാന്നിധ്യം. യോഗ്യത റൗണ്ടിൽ അഞ്ച് മത്സരങ്ങൾ കളിച്ച ഇന്ത്യ, രണ്ട് സമനിലയും മൂന്ന് തോൽവിയും അടക്കം 2 പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ്.

ടീം :

ഗോൾകീപ്പർ : ഗുർപ്രീത് സിങ് സന്ധു, ആൽബിനോ ഗോമസ്, വിശാൽ കെയ്ത്ത്

പ്രതിരോധ നിര : അഭിഷേക് സിങ് തെച്കാം, ആകാശ് മിശ്ര, അൻവർ അലി, ബിജോയ് വർഗീസ്, നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, റോഷൻ സിങ് നവോറം, സന്ദേശ് ജിങ്കാൻ

മധ്യനിര : ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ്, ഡാനിഷ് ഫാറൂഖ്, ലാലെങ്മാവിയ റാൾട്ടെ, ജീക്സൺ സിങ്

മുന്നേറ്റ നിര : എഡ്മണ്ട് ലാൽറിൻഡിക്ക, ഫാറൂഖ് ചൗധരി, ലിസ്റ്റൺ കൊളാസോ, ലാൽറിൻസുവാല ചാങ്‌തെ, മൻവീർ സിങ്, റഹീം അലി, റയാൻ വില്യംസ്

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News