സലാഹ് ലിവർപൂൾ വിടുന്നു ; ഈ സീസണോടെ ആൻഫീൽഡിനോട് വിടപറയുമെന്ന് സ്ഥിരീകരണം
Update: 2026-03-24 19:11 GMT
ലണ്ടൻ : ലിവർപൂളിന്റെ ഇതിഹാസ താരം മുഹമ്മദ് സലാഹ് ഈ സീസൺ അവസാനത്തോടെ ടീം വിടും. 2025 - 26 സീസൺ അവസാനത്തോടെ താരം ക്ലബ്ബുമായി വേർപിരിയുമെന്ന് ലിവർപൂൾ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.
2017 ജൂൺ 22ന് എഎസ് റോമയിൽ നിന്നും ലിവർപൂളിലെത്തിയ സലാഹ് യുർഗൻ ക്ലോപ്പിന്റെ ടീമിലെ പ്രധാന താരമായിരുന്നു. ഇതുവരെ 435 മത്സരങ്ങളിൽ ലിവർപൂളിനായി കളിച്ച താരം 250ലേറെ ഗോളുകൾ നേടിയിട്ടുണ്ട്. 2019 ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിൽ ഉൾപ്പടെ ടീമിൽ നിർണായക പങ്ക് വഹിച്ച താരം പുതിയ പരിശീലകൻ ആർനെ സ്ലോട്ടിന് കീഴിൽ പൂർണ തൃപ്തനല്ലായിരുന്നു.
നേരത്തെ ജനുവരി വിൻഡോയിൽ താരം ടീം വിടുമെന്ന തരത്തിൽ വാർത്തകൾ ഉയർന്നിരുന്നെങ്കിലും ടീം മാനേജ്‌മെന്റ് ഇടപെട്ട് താരത്തെ പിടിച്ച് നിർത്തുകയായിരുന്നു. നിരവധി സൗദി ക്ലബ്ബുകൾ താരത്തിനായി രംഗത്തുണ്ടെന്നാണ് വാർത്തകൾ.