ലോകകപ്പ് പ്ലേഓഫിൽ ഇറ്റലിക്ക് ജയം, പ്രതീക്ഷ; വെയിൽസും ഉക്രൈനും പുറത്ത്
ഗ്യോകറസിന്റെ ഹാട്രിക് കരുത്തിലാണ് സ്വീഡൻ ഉക്രൈനെ തോൽപ്പിച്ചത്.
റോം: ലോകകപ്പ് പ്രതീക്ഷകാത്ത് മുൻ ലോക ചാമ്പ്യൻ ഇറ്റലി. നിർണായക മത്സരത്തിൽ വടക്കൻ അയർലൻഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലാണ് ഇറ്റലി രണ്ടു ഗോളുകളും നേടിയത്. സാൻഡ്രോ ടൊണാലിയും(56), മോയിസ് കീനും(80) വിജയഗോൾനേടി. തോൽവിയോടെ വടക്കൻ അയൽലൻഡ് ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി.
പ്ലേഓഫ് ഫൈനലിൽ ബോൺനിയയാണ് എതിരാളികൾ. യൂറോപ്പിൽ നിന്നും 16 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. 12 ടീമുകൾ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിച്ച നാല് സ്ഥാനങ്ങൾക്കായി പതിനാറ് ടീമുകളാണ് പ്ലേഓഫിൽ മത്സരിക്കുന്നത്. മറ്റു മത്സരങ്ങളിൽ സ്വീഡൻ ഉക്രൈനെ തോൽപ്പിച്ചു. വിക്ടർ ഗ്യോകറസിന്റെ ഹാട്രിക് മികവിലാണ്(6,51,73) വിജയം സ്വന്തമാക്കിയത്. നോർത്ത് മസഡോണിയയെ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ച് ഡെൻമാർക്കും ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കി. ചെക്ക് റിപ്പബ്ലിക്,തുർക്കി, പോളണ്ട് ടീമുകളും മുന്നേറി