ധോണിയോട് നായകസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എംഎസ്കെ പ്രസാദ്

Update: 2018-04-14 21:23 GMT
Editor : Damodaran
ധോണിയോട് നായകസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എംഎസ്കെ പ്രസാദ്

ബിസിസിഐ ജോയിന്‍റെ സെക്രട്ടറി അമിതാഭ് ചൌധരി സെലക്ടര്‍മാരിലൂടെ ധോണിക്ക് മേല്‍ വിരമിക്കാനുള്ള സമ്മര്‍ദം ചെുലുത്തിയതായി ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ ആരോപിച്ചിരുന്നു.

ഇന്ത്യന്‍ ഏകദിന, ട്വന്‍റി20 ടീമിന്‍റെ നായകസ്ഥാനം ഒഴിയാന്‍ ധോണിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എംഎസ്കെ പ്രസാദ്. ധോണിക്ക് മേല്‍ വിരമിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സ്വന്തം നിലക്ക് ധോണി എത്തിയ ഒരു തീരുമാനമാണ് ഇതെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു. നാഗ്പൂരില്‍ ഗുജറാത്തും ഝാര്‍ഖണ്ഡും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് നായക സ്ഥാനം ഒഴിയാനുള്ള തീരുമാനം ധോണി തന്നെ അറിയച്ചതെന്ന് മുഖ്യ സെലക്ടര്‍ വെളിപ്പെടുത്തി.

Advertising
Advertising

ബിസിസിഐ ജോയിന്‍റെ സെക്രട്ടറി അമിതാഭ് ചൌധരി സെലക്ടര്‍മാരിലൂടെ ധോണിക്ക് മേല്‍ വിരമിക്കാനുള്ള സമ്മര്‍ദം ചെുലുത്തിയതായി ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ ആരോപിച്ചിരുന്നു. രഞ്ജിയില്‍ ഗുജറാത്തിനെതിരായ സെമി മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കമുണ്ടായിട്ടും ധോണി ഉപദേശക സ്ഥാനത്തുള്ള ഝാര്‍ഖണ്ഡ് പരാജയപ്പെട്ടിരുന്നു. ഇതില്‍ കുപിതനായ ചൌധരി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രസാദിനെ ഫോണില്‍ വിളിച്ച് ധോണിയോട് ഭാവി പരിപാടികളെ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു.

ഇത്തരം നടപടികളില്‍ വേദനിച്ച ധോണി രാജി അറിയിക്കുകയായിരുന്നുവെന്നാണ് ആദിത്യ വര്‍മയുടെ ആരോപണം. ഗുജറാത്തിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ കളിക്കണമെന്ന് ചൌധരി ധോണിയോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും താരം വഴങ്ങാതിരുന്നതും ദേഷ്യത്തിന് കാരണമായതായാണ് വര്‍മയുടെ ആരോപണം.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News