പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ 

Update: 2018-04-15 14:14 GMT
Editor : rishad
പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ 

ചടുലനീക്കങ്ങളുടെ യൂറോപ്യന്‍ ശൈലിയില്‍ ബൂട്ടുകെട്ടൊനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല

സീസണിലെ കേരളാബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരത്തെ ആരാധകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ തമ്മിലാണ് ഉദ്ഘാടന മത്സരമെന്നത് ആവേശം ഇരട്ടിയാക്കുന്നു. മൂന്നാം സീസണിലെ തോല്‍വിക്ക് പകരം വീട്ടുകയാണ് ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ഫുള്‍ഹാമിന്റെയുമെല്ലാം പരിശീലക സ്ഥാനത്തെ പരിചയസന്പത്തുമായാണ് ഹെഡ് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്സിനായി തന്ത്രങ്ങള്‍ മെനയുന്നത്. ഒരിടവേളയ്ക്ക് ശേഷം മലയാളി ആരാധകരുടെ പ്രീയ താരം ഹ്യൂമേട്ടന്‍ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് മടങ്ങിയെത്തി .

Advertising
Advertising

കോച്ചിനൊപ്പം ടീമിലെത്തിയ മാഞ്ചസ്റ്റര്‍ താരങ്ങളായിരുന്ന ദിമിതര്‍ ബെര്‍ബറ്റോവും വെസ്ബ്രൌണും പിന്നെ നാട്ടുകാരായ സികെ വീനീതും റിനോ ആന്റോയുമെല്ലാം ചേരുന്പോള്‍ കീരീട പ്രതീക്ഷ ഒട്ടും അകലെയല്ല. കൊച്ചി സ്റ്റേഡിയം നിറഞ്ഞ് കവിയുന്ന സ്റ്റേഡിയത്തിലെ മഞ്ഞക്കടല്‍ ടീമിലെ പന്ത്രണ്ടാമനാകുമെന്നാണ് താരങ്ങളുടെ പ്രതികരണം.അടിമുടി മാറ്റവുമായി കളത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് തികഞ്ഞ ആത്മവിശ്വാസത്തില്‍. ടീമില്‍ വന്‍ അഴിച്ചുപണിയാണ് നടത്തിയിരുന്നത്. ചടുലനീക്കങ്ങളുടെ യൂറോപ്യന്‍ ശൈലിയില്‍ ബൂട്ടുകെട്ടൊനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല.

Full View
Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News