ജയത്തോടെ ആഴ്‍സനല്‍ മൂന്നാം സ്ഥാനത്ത്

Update: 2018-04-18 14:25 GMT
Editor : admin
ജയത്തോടെ ആഴ്‍സനല്‍ മൂന്നാം സ്ഥാനത്ത്

ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ആഴ്‌സനലിന്റെ ജയം. അലക്‌സി സാഞ്ചസാണ് ഇരുഗോളുകളും നേടിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ബ്രോമിനെതിരെ ആഴ്‌സനലിന് ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ആഴ്‌സനലിന്റെ ജയം. അലക്‌സി സാഞ്ചസാണ് ഇരുഗോളുകളും നേടിയത്. ജയത്തോടെ അഴ്‍സനല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തായി.
മത്സരത്തിന്റെ ആറാം മിനിറ്റിലായിരുന്നു സാഞ്ചസ് ആദ്യ വെടിപൊട്ടിച്ചത്. നാല് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗ്രൗണ്ട് ഷോട്ടിലൂടെ നേടിയത് മനോഹരമായ ഗോളായിരുന്നു. 38-ാം മിനിറ്റില്‍ തന്നെ സാഞ്ചസും ആഴ്‌സണലും രണ്ടാം ഗോള്‍ നേടി. ഫ്രീകിക്കിലൂടെ.
34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആഴ്‌സണലിന് ലീഗില്‍ 63 പോയന്റാണുള്ളത്. തൊട്ടു പിന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 61 പോയന്റും. 73 പോയന്റുമായി ലെസ്റ്റര്‍ സിറ്റി തന്നെയാണ് പട്ടികയില്‍ ഒന്നാമത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News