കൊഹ്‍ലിയോട് വൈരാഗ്യം തോന്നാനുള്ള കാരണം വെളിപ്പെടുത്തി മിച്ചല്‍ ജോണ്‍സണ്‍

Update: 2018-04-21 17:12 GMT
Editor : admin
കൊഹ്‍ലിയോട് വൈരാഗ്യം തോന്നാനുള്ള കാരണം വെളിപ്പെടുത്തി മിച്ചല്‍ ജോണ്‍സണ്‍

ആസ്ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ ജോണ്‍സണും ഇന്ത്യന്‍ ഉപ നായകന്‍ വിരാട് കൊഹ്‍ലിയും തമ്മിലുള്ള വൈരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ആസ്ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ ജോണ്‍സണും ഇന്ത്യന്‍ ഉപ നായകന്‍ വിരാട് കൊഹ്‍ലിയും തമ്മിലുള്ള വൈരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല. ഒടുവില്‍ കൊഹ്‍ലിയുമായുള്ള പക തനിക്ക് തോന്നിത്തുടങ്ങിയത് 2014 ലെ അഡ്‍ലൈഡ് ടെസ്റ്റിനിടെയാണെന്ന് വെളിപ്പെടുത്തി മിച്ചല്‍ ജോണ്‍സണ്‍ രംഗത്തുവന്നിരിക്കുന്നു. ഈ ടെസ്റ്റ് പരമ്പരക്ക് ശേഷം കൊഹ്‍ലിക്കെതിരെ പ്രകോപനമൊന്നുമില്ലാതെ ജോണ്‍സണ്‍ പ്രസ്താവനകളിറക്കിയിരുന്നു. ഇത് ട്വന്റി 20 ലോകകപ്പ് വരെ തുടര്‍ന്നു.

Advertising
Advertising

അഡ്‍ലൈഡ് ടെസ്റ്റിനിടെ ബാറ്റു ചെയ്യുകയായിരുന്ന കൊഹ്‍ലി റണ്‍സിനായി ഓടുന്നതിനിടെ സ്റ്റംപിനു നേരെ താനെറിഞ്ഞ പന്ത് കൊഹ്‍ലിയുടെ ദേഹത്താണ് കൊണ്ടത്. പന്ത് ദേഹത്ത് തട്ടിയതിനു ശേഷം കൊഹ്‍ലിയുടെ പ്രതികരണം വളരെ ക്രൂരമായിരുന്നു. അന്ന് വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ തന്റെ പേരെടുത്ത് പറയാതെ രൂക്ഷ വിമര്‍ശനം നടത്താനും കൊഹ്‍ലി മുതിര്‍ന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് മനസിലാക്കാനോ സംഭവത്തെ പക്വതയോടെ സമീപിക്കാനോ കൊഹ്‍ലി ശ്രമിച്ചില്ല. എതിരാളിയെങ്കിലും താനൊരു കളിക്കാരനാണെന്ന പരിഗണന പോലും തരാന്‍ തയാറായില്ല. റണ്ണൌട്ടിനായാണ് പന്തെറിഞ്ഞത്, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് കൊഹ്‍ലിയുടെ ശരീരത്തില്‍ കൊള്ളുകയായിരുന്നുവെന്നും ജോണ്‍സണ്‍ പറയുന്നു. 'ഞാന്‍ ചില ആസ്ട്രേലിയന്‍ താരങ്ങളെ ബഹുമാനിക്കും. എന്നാല്‍ മറ്റ് ചിലരെ ബഹുമാനിക്കില്ല, ചിലര്‍ ബഹുമാനം അര്‍ഹിക്കുന്നില്ല' - ഇങ്ങനെയായിരുന്നു അഡ്‍ലൈഡ് ടെസ്റ്റിനു ശേഷം കൊഹ്‍ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News