ഐപിഎല്‍ താരലേലം 27നും 28നും

Update: 2018-04-25 00:50 GMT
Editor : Subin
ഐപിഎല്‍ താരലേലം 27നും 28നും

നായകന്‍ വിരാട് കോഹ്‌ലിയെ 17 കോടി രൂപയെന്ന ഉയര്‍ന്ന തുകക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ നിലനിര്‍ത്തിയത്. ഐപിഎല്ലില്‍ തിരിച്ചുവന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് എംഎസ് ധോണിയെ 15 കോടിക്കും നിലനിര്‍ത്തി.

ഐപിഎല്‍ പതിനൊന്നാം സീസണിന് മുന്നോടിയായുള്ള താരലേലം ഈ മാസം 27, 28 ദിവസങ്ങളില്‍ നടക്കും. ഇതിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ അവരുടെ പ്രധാന താരങ്ങളെ നിലനിര്‍ത്തി. വിരാട് കോഹ്‌ലിയാണ് നിലവില്‍ ഐപിഎല്ലിലെ മൂല്യമേറിയ താരം.

എട്ട് ഫ്രാഞ്ചെയ്‌സികളും കഴിഞ്ഞ ദിവസമാണ് തങ്ങളുടെ പ്രധാന താരങ്ങളെ നിലനിര്‍ത്തിയത്. എന്നാല്‍ ഏറെ പ്രതീക്ഷിച്ച ചില താരങ്ങളെ ചില ടീമുകള്‍ കൈയൊഴിയുകയും ചെയ്തു. നായകന്‍ വിരാട് കോഹ്‌ലിയെ 17 കോടി രൂപയെന്ന ഉയര്‍ന്ന തുകക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ നിലനിര്‍ത്തിയത്. കോഹ്‌ലിക്ക് പുറമെ എബി ഡിവിലേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍ എന്നിവരാണ് ബാഗ്ലൂര്‍ നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍. ഐപിഎല്ലില്‍ തിരിച്ചുവന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് എംഎസ് ധോണിയെ 15 കോടിക്കും നിലനിര്‍ത്തി. രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന എന്നിവരാണ് ചെന്നൈയുടെ മറ്റ് താരങ്ങള്‍. 15 കോടിക്ക് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സില്‍ തുടര്‍ന്നപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയേയും ജസ്പ്രീത് ബൂംറയേയും മുംബൈ നിലനിര്‍ത്തി.

Advertising
Advertising

രാജസ്ഥാന്‍ റോയല്‍സ് 12 കോടിക്ക് സ്റ്റീവ് സ്മിത്തിനെ മാത്രം നിലനിര്‍ത്തിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദ് ഡേവിഡ് വാര്‍ണറെയും ഭുവനേശ്വര്‍ കുമാറിനെയും വിട്ടുകൊടുത്തില്ല. കൊല്‍ക്കത്ത സുനില്‍ നരെയ്‌നും, ആന്ദ്രെ റസലിനും മാത്രമാണ് അവസരം നല്‍കിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് അക്ഷര്‍ പട്ടേലിനെ മാത്രമാണ് നിലനിര്‍ത്തിയത്. ശ്രയസ് അയ്യര്‍, ക്രിസ് മോറിസ്, റിഷബ് പന്ത് എന്നിവരാണ് ഡല്‍ഹിയുടെ താരങ്ങള്‍. ഗൗതംഗംഭീറിനെ കൊല്‍ക്കത്ത കൈയൊഴിഞ്ഞപ്പോള്‍ ക്രിസ് ഗെയ്‌ലിനെ ബാഗ്ലൂരും സംരക്ഷിച്ചില്ല. ബ്രാവോ, ഡ്യൂപ്ലസിസ്, അശ്വിന്‍ എന്നിവരാണ് ചെന്നൈയുടെ നഷ്ടങ്ങള്‍.

ഹര്‍ഭജനും പൊള്ളാര്‍ഡും മലിംഗയും മുംബൈയിലും തുടര്‍ന്നില്ല. ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹാഷിം ആംല, റോബിന്‍ ഉത്തപ്പ, തുടങ്ങി മറ്റ് പ്രധാന താരങ്ങളും ഇനി ലേലത്തില്‍ വിറ്റുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രാഞ്ചൈസികളുടെ കൈവശം ഇനിയും പണം ഉണ്ടെന്നിരിക്കെ പ്രധാന താരങ്ങളെ തിരിച്ചെത്തിയേക്കും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News