ടെന്നീസില്‍ ഒന്നാം റാങ്കിലെത്തുന്ന പ്രായം കൂടിയ താരമായി നദാല്‍

Update: 2018-05-02 18:30 GMT
Editor : Subin
ടെന്നീസില്‍ ഒന്നാം റാങ്കിലെത്തുന്ന പ്രായം കൂടിയ താരമായി നദാല്‍

2016ല്‍ പരിക്കുമൂലം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന താരം ഈ വര്‍ഷം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

ലോക ഒന്നാം നമ്പര്‍ സ്ഥാനം ഉറപ്പിച്ച് സ്‌പാനിഷ് താരം റാഫേല്‍ നദാല്‍. ലോക റാങ്കിംഗ് തലപ്പത്ത് എത്തുന്ന പ്രായം കൂടിയ താരമാണ് 31കാരനായ നദാല്‍. നാലു തവണ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ താരമെന്ന നേട്ടവും നദാല്‍ പിന്നിട്ടു. പാരിസ് മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണ കൊറിയയുടെ ഹയാന്‍ ചങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് നദാല്‍ മുന്നിലെത്തിയത്.

കരിയറില്‍ ആദ്യമായി 2008ല്‍ ഒന്നാമതെത്തിയ നദാലിന് 2013ന് ശേഷം റാങ്കിംഗില്‍ മുന്നിലെത്താന്‍ കഴിഞ്ഞിരുന്നില്ല. 2016ല്‍ പരിക്കുമൂലം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന താരം ഈ വര്‍ഷം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഓസ്‌ട്രലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റോജര്‍ ഫെഡററോട് പരാജയപ്പെട്ടെങ്കിലും യുഎസ്, ഫ്രഞ്ച് ഓപ്പണുകള്‍ സ്വന്തമാക്കി നദാല്‍ സീസണ്‍ ഗംഭീരമാക്കിയിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News