കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ച് വിക്കറ്റ് ജയം

Update: 2018-05-11 20:05 GMT
Editor : admin
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ച് വിക്കറ്റ് ജയം

കൊല്‍ക്കത്തക്കുവേണ്ടി 29 പന്തില്‍ മൂന്ന് സികസും ആറ് ബൌണ്ടറികളുമുള്‍പ്പെടെ പത്താന്‍ അടിച്ചുകൂട്ടിയത് 60 റണ്‍സ്. ആന്ദ്രെ റസല്‍ 24 പന്തില്‍ 39 റണ്‍സും നേടി.

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ച് വിക്കറ്റ് ജയം. യൂസഫ് പഠാന്‍റെ മികച്ച പ്രകടനമാണ് കൊല്‍ക്കത്തക്ക് വിജയം സമ്മാനിച്ചത്. ജയത്തോടെ കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

185 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആദ്യ പത്തോവറില്‍ നേടാനായത് 69 റണ്‍സ്. യൂസഫ് പത്താന്‍ ആന്ദ്രെ റസല്‍ കൂട്ടുകെട്ട് ഒന്നിച്ചതോടെ സ്കോറിന് വേഗം കൂടി. ഇരുവരും പടുത്തുയര്‍ത്തിയത് 96 റണ്‍സ്. 29 പന്തില്‍ മൂന്ന് സികസും ആറ് ബൌണ്ടറികളുമുള്‍പ്പെടെ പത്താന്‍ അടിച്ചുകൂട്ടിയത് 60 റണ്‍സ്.

Advertising
Advertising

ആന്ദ്രെ റസല്‍ 24 പന്തില്‍ 39 റണ്‍സും നേടി. 37 റണ്‍സുമായി ക്യാപ്റ്റന്‍ ഗംഭീറും മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് ഓപ്പണര്‍ ലോകേഷ് രാഹുല്‍, വിരാട് കോഹ്‌ലി, ഷെയന്‍ വാട്സണ്‍ എന്നിവരുടെ ഇന്നിങ്സാണ് 185 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. രാഹുലും കോഹ്‍ലിയും അര്‍ധ സെഞ്വറി നേടി.

എന്നാല്‍ മികച്ച ബാറ്റിങ് നിരയുണ്ടായിട്ടും ബൌളര്‍മാരുടെ മോശം പ്രകടനമാണ് ഇത്തവണയും ബാംഗ്ലൂരിന് തിരിച്ചടിയായത്. 8 കളികളില്‍ നിന്ന് 5 ജയവുമായി കൊല്‍ക്കത്ത രണ്ടാമതും 7 കളികളില്‍നിന്ന് 2 ജയം മാത്രമുള്ള ബാംഗ്ലൂര്‍ ഏഴാം സ്ഥാനത്തുമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News