സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്

Update: 2018-05-11 17:15 GMT
Editor : admin
സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്
Advertising

യുണൈറ്റഡിന്റെ പരിശീലക സ്ഥാനമേറ്റെടുക്കാന്‍ ഒരുങ്ങുന്ന ഹോസെ മൌറീഞ്ഞോയുടെ പ്രഥമ പരിഗണനയാണ് ഇബ്രാഹിമോവിച്ച്.

സ്വീഡന്‍ നായകന്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്. യുണൈറ്റഡിന്റെ പരിശീലക സ്ഥാനമേറ്റെടുക്കാന്‍ ഒരുങ്ങുന്ന ഹോസെ മൌറീഞ്ഞോയുടെ പ്രഥമ പരിഗണനയാണ് ഇബ്രാഹിമോവിച്ച്. ഇതുകൂടാതെ പതിനഞ്ച് താരങ്ങളെ കൂടി ടീമിലെത്തിക്കാനാണ് മൌറീഞ്ഞോയുടെ ശ്രമം.

ഫ്രഞ്ച് ടീമായ പാരിസ് സെന്റ് ജെര്‍മ്മനുമായി ഈ സീസണില്‍ കരാര്‍ അവസാനിപ്പിച്ച സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് മൌറീഞ്ഞോയുടെ താത്പര്യ പ്രകാരമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തെ കരാറിലാകും സ്ലാട്ടന്‍ യുണൈറ്റഡുമായി ഒപ്പിടുക. രണ്ട് ദിവസത്തനികം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. നേരത്തെ ഇന്റര്‍ മിലാനില്‍ മൌറീഞ്ഞോക്ക് കീഴില്‍ സ്ലാട്ടന്‍ കളിച്ചിട്ടുണ്ട്. മൌറീഞ്ഞോയാണ് തന്നെ ഇത്രയും മികച്ച സ്ട്രൈക്കറാക്കി മാറ്റിയതെന്നും സ്ലാട്ടന്‍ അടുത്തിടെ പറഞ്ഞിരുന്നു. വന്‍ താരനിരയെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മൌറീഞ്ഞോ പ്രതീക്ഷിക്കുന്നത്. റയല്‍ മാഡ്രിഡിന്റെ ഹാമിഷ് റോഡ്രിഗസ്, എവര്‍ട്ടന്റെ സ്റ്റോണ്‍സ്, ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിന്റെ ഒബമയോങ്, യുവന്‍റസിന്റെ പോള്‍ പോഗ്ബെ തുടങ്ങിയവരും മൌറീഞ്ഞോയുടെ കണ്ണിലുണ്ട്. മുന്‍ വലന്‍സിയ പരിശീലകന്‍ ഗാരി നെവില്ലിനെ പരിശീലക സംഘത്തിലേക്കും മൌറീഞ്ഞോ ക്ഷണിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News