മല്യയുടെ അടിച്ചുപൊളി ജീവിതത്തിന്‍റെ ആരാധകനാണെന്ന് ഗെയില്‍

Update: 2018-05-11 12:29 GMT
Editor : admin
മല്യയുടെ അടിച്ചുപൊളി ജീവിതത്തിന്‍റെ ആരാധകനാണെന്ന് ഗെയില്‍

മറിച്ച് മദ്യ രാജാവിന്‍റെ ആര്‍ഭാട ജീവിത ശൈലിയാണ് ഗെയിലിനെ ആകര്‍ഷിച്ചത്. തന്‍റെ ആത്മകഥയിലാണ് ക്രീസിലെ കൊടുങ്കാറ്റ് മല്യയോടുള്ള ആരാധന....

ക്രിസ് ഗെയില്‍ എന്ന ക്രിക്കറ്റ് ക്രീസിലെ സംഹാരമൂര്‍ത്തി ആര്‍ഭാട ജീവിതത്തെ പ്രണയിക്കുന്ന വ്യക്തി കൂടിയാണ്. ക്രിക്കറ്റ് ലോകത്തിന് പുറത്ത് ഗെയില്‍ ആരാധിക്കുന്ന ഒരാളുണ്ട് ഇന്ത്യയില്‍ - മറ്റാരുമല്ല വിജയ് മല്യ എന്ന മദ്യ രാജാവ്. ഐപിഎല്ലില്‍ ഗെയില്‍ ഉള്‍പ്പെടുന്ന ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിന്‍റെ ഉടമ എന്ന നിലയിലല്ല താരത്തിന്‍റെ മല്യ പ്രേമം. മറിച്ച് മദ്യ രാജാവിന്‍റെ ആര്‍ഭാട ജീവിത ശൈലിയാണ് ഗെയിലിനെ ആകര്‍ഷിച്ചത്. തന്‍റെ ആത്മകഥയിലാണ് ക്രീസിലെ കൊടുങ്കാറ്റ് മല്യയോടുള്ള ആരാധന വെളിപ്പെടുത്തിയിട്ടുള്ളത്.

Advertising
Advertising

ഗോവയിലെ കൊട്ടാര സദൃശ്യമായ മല്യയുടെ വസതിയില്‍ അഞ്ച് ദിവസം ചെലവിട്ടതിന്‍റെ അനുഭവങ്ങളും ഗെയില്‍ ആത്മകഥയില്‍ പങ്കുവയ്ക്കുന്നുണ്ട്. വീടിനുള്ളിലെ സിനിമ തിയേറ്ററിലേക്ക് മൂന്ന് ചക്രമുള്ള ഹാര്‍ലെ - ഡേവിഡ്സണ്‍ ഓട്ടിച്ചതും എല്ലാം വിവരണത്തിലുണ്ട്. മല്യയുടെ ആര്‍ഭാട ജീവിത്തില്‍ അസൂയ തോന്നിയെന്ന് പറയുന്ന ഗെയില്‍ മദ്യ രാജാവിന് ആഗോള ബോസ് എന്ന വിശേഷണവും ചാര്‍ത്തി നല്‍കുന്നുണ്ട്.

താന്‍ അസാധാരണ പ്രകൃതക്കാരനാണെന്ന് തുറന്ന് സമ്മതിക്കുന്ന ഗെയില്‍ എന്നെ മനസിലായി എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്കെന്നെ കുറിച്ച് ഒന്നും വായിക്കാനിയിട്ടില്ലെന്ന് തുറന്നടിക്കുന്നു. തന്‍റെ ജീവിത ശൈലിയിലും തുറന്നടിക്കുന്ന വിവാദങ്ങളുടെ കളിത്തോഴനാകുന്ന സമീപനത്തിലും തെല്ലും ദുഖമില്ലെന്നും സമ്മതിക്കുന്ന ഗെയില്‍ താന്‍ ഉള്‍പ്പെട്ട പല വിവാദങ്ങളെയും ന്യായീകരിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ജമൈക്കയിലെ സാധാരണക്കാരനായി പിറന്നു വീണ തന്‍റെ പാരമ്പര്യത്തിലും ഉയര്‍ച്ചയിലുമുള്ള അഭിമാനം ഗെയില്‍ ആത്മകഥയില്‍ പലയിടത്തും പങ്കുവയ്ക്കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News